2026 ഫിഫ ലോകകപ്പിലെ ഏറ്റവും വലിയ അത്ഭുതമായി മാറിയിരിക്കുകയാണ് ആഫ്രിക്കൻ രാജ്യമായ കേപ് വെർഡെ. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മൂന്ന് മത്സരങ്ങളും സമനിലയിൽ അവസാനിച്ചിട്ടും നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി അവർ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 1998-ൽ ചിലിക്ക് ശേഷം ആദ്യമായാണ് ഒരു ടീം ഒരു ജയം പോലും ഇല്ലാതെ മൂന്ന് സമനിലകളുമായി ഗ്രൂപ്പ് ഘട്ടം കടക്കുന്നത്.ഈ ചരിത്ര മുന്നേറ്റത്തിന്റെ നട്ടെല്ലായി നിൽക്കുന്നത് കേപ് വെർഡെയുടെ 40 വയസ്സുകാരനായ ഗോൾകീപ്പർ വോസിഞ്ഞ ആണ്. ലോകകപ്പ് ചരിത്രത്തിൽ 40 വയസ്സ് തികഞ്ഞ ശേഷം ഒന്നിലധികം മത്സരങ്ങളിൽ ഗോൾ വഴങ്ങാതെ വലകാക്കുന്ന മൂന്നാമത്തെ മാത്രം ഗോൾകീപ്പർ എന്ന റെക്കോർഡ് വോസിഞ്ഞ സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ പീറ്റർ ഷിൽട്ടൺ, ഇറ്റലിയുടെ ഡിനോ സോഫ് എന്നീ ഇതിഹാസങ്ങൾക്കൊപ്പം വോസിഞ്ഞയും ഈ പട്ടികയിൽ ഇടംപിടിച്ചു.ALSO READ: വെനസ്വേലയിലെ ഭൂകമ്പം: കൊല്ലപ്പെട്ടവരിൽ അർജന്റീനിയൻ ഫുട്ബോൾ താരത്തിന്റെ ഭാര്യയും മക്കളുംരണ്ട് ക്ലീൻ ഷീറ്റുകളുമായി വോസിഞ്ഞ ഇപ്പോൾ ഡിനോ സോഫിന് ഒപ്പമാണ്. ‘ബ്ലൂ ഷാർക്സ്’ നേരിടുന്നത് വമ്പന്മാരെ ‘ബ്ലൂ ഷാർക്സ്’ എന്ന് വിളിക്കപ്പെടുന്ന കേപ് വെർഡെ, കരുത്തരായ സ്പെയിനും ഉറുഗ്വേയും ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്നാണ് പൊരുതിക്കയറിയത്. ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തിൽ സൗദി അറേബ്യയെ ഗോൾരഹിത സമനിലയിൽ തളച്ചതോടെയാണ് ഇവരുടെ പ്രീ-ക്വാർട്ടർ പ്രവേശനം ഉറപ്പായത്.മെസ്സിയും സംഘവും അടുത്ത എതിരാളികൾ ഇനി ജൂലൈ 3-ന് മിയാമിയിൽ നടക്കുന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനയാണ് കേപ് വെർഡെയുടെ എതിരാളികൾ. സാക്ഷാൽ ലയണൽ മെസ്സിയുടെയും സംഘത്തിന്റെയും തകർപ്പൻ ഷോട്ടുകളെ വോസിഞ്ഞ എങ്ങനെ പ്രതിരോധിക്കുമെന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ആരാധകർ. വലിപ്പചെറുപ്പമില്ലാതെ നിശ്ചയദാർഢ്യമുണ്ടെങ്കിൽ ഏത് വൻശക്തികളെയും നേരിടാമെന്ന് ഈ കൊച്ചു രാജ്യം തെളിയിച്ചിരിക്കുകയാണ്The post തോൽവിയറിയാതെ ജയവുമറിയാതെ ചരിത്രത്തിലേക്ക്; ആ റെക്കോർഡ് ഇനി കേപ് വെർഡെക്ക് appeared first on Kairali News | Kairali News Live.