കൊച്ചി മേയർ വി കെ മിനി മോൾക്കും വൈപ്പിൻ എംഎൽഎ ടോണി ചമ്മണിക്കും കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യനും എതിരെ അറസ്റ്റ് വാറണ്ട്. എറണാകുളം എസിജെഎം കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. വഴി തടഞ്ഞ് സമരം നടത്തിയതിന് മൂവർക്കും എതിരായ കേസിൽ തുടർച്ചയായി ഹാജരാകാതിരുന്നതിനെ തുടർന്നാണ് നടപടിഅതേ സമയം, റോഡ് നന്നാക്കാമെന്ന് വാഗ്‌ദാനം നൽകി പണം തട്ടിയ കേസിലും കൊച്ചി മേയർക്ക് തിരിച്ചടിയായി വിധി വന്നതിന് പിന്നാലെയാണ് മറ്റൊരു കേസിൽ അറസ്റ്റ് വാറണ്ട് വന്നിരിക്കുന്നത്. റോഡ് നന്നാക്കാമെന്ന് വാഗ്‌ദാനം നൽകി മൂന്നുലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് കൊച്ചി മേയർ വി കെ മിനിമോൾക്കെതിരെ അന്വേഷണത്തിന് അനുമതി തേടിയത്.അഴിമതി നിരോധന നിയമം വകുപ്പ് 19 പ്രകാരം സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി തേടാൻ മൂവാറ്റപുഴ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന് ഹർജിക്കാരൻ അപേക്ഷ സമർപ്പിച്ചത്.The post വഴി തടഞ്ഞ് സമരം നടത്തിയ കേസിൽ കോടതിയിൽ ഹാജരായില്ല; കൊച്ചി മേയർക്കും വൈപ്പിൻ എംഎൽഎക്കും അറസ്റ്റ് വാറണ്ട് appeared first on Kairali News | Kairali News Live.