‘മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നീക്കത്തെ അന്നും ഇന്നും എതിർക്കുന്നു’; ധനബില്ല് നിയമസഭയിൽ വരട്ടെയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

Wait 5 sec.

മദ്യത്തിന് നികുതി കുറക്കാനുള്ള നീക്കത്തെ അന്നും ഇന്നും എതിർക്കുന്നുവെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺ​ഗ്രസിനകത്ത് അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്ന സമയത്താണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ നിലപാട് വ്യക്തമാക്കുന്നത്. ഇന്ന് രാവിലെ കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.also read:‘ഗുജറാത്ത് വംശഹത്യയിൽ മോദിക്ക് ആദ്യമായി ക്ലീൻ ചിറ്റ് നൽകിയത് കെ എം ഷാജി’;രൂക്ഷവിമർശനവുമായി എ എ റഹീം എം പിഐടി ഹബുകളിൽ ബാറുകൾ തുടങ്ങാനും അന്ന് ചർച്ചയുണ്ടായിരുന്നു അതിനെയും എതിർത്തിരുന്നു. ഇപ്പോൾ ഈ ചർച്ച എങ്ങനെ വന്നു എന്ന് അറിയില്ല.തങ്ങളുടെ മദ്യനയത്തെ ആരും എതിർത്തില്ല അതുകൊണ്ട് നടപ്പിലാക്കി എന്നു വരുത്തി തീർക്കാനുള്ള ശ്രമമാണ് ഒരു കോണിൽ നിന്ന് വരുന്നത്.കേരളത്തിൽ ചൂതാട്ടം കൊണ്ടുവരാനുള്ള നീക്കവും അന്ന് നടത്തി ഞാനാണ് അതിനെ എതിർത്തത്. മദ്യത്തിന് നികുതി കുറക്കാനുള്ള നീക്കത്തെ അന്നും ഇന്നും എതിർക്കുന്നു.എല്ലാ കാലത്തും ഒരേ നിലപാടാണ്.ജനങ്ങളുടെ പൊതുവികാരം മനസ്സിലാക്കിയിട്ടാണ് പെരുമാറുന്നത്.അതിൽ ഒരു വ്യത്യാസവുമില്ല ധനബില്ല് നിയമസഭയിൽ വരട്ടെ, സാമാജികർ അഭിപ്രായം പറയട്ടെയെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.The post ‘മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നീക്കത്തെ അന്നും ഇന്നും എതിർക്കുന്നു’; ധനബില്ല് നിയമസഭയിൽ വരട്ടെയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ appeared first on Kairali News | Kairali News Live.