മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് നസ്ലൻ. സിനിമയിൽ വന്ന അന്ന് മുതൽ നസ്ലന്റെ വളർച്ച നമ്മൾ കണ്ടതാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായിരുന്നു അഭിനവ് സുന്ദർ നായക് ഒരുക്കിയ ‘മോളിവുഡ് ടൈംസ്’. ചിത്രം റിലീസ് ചെയ്ത ആദ്യ 10 ദിവസത്തിനുള്ളിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 15 മുതൽ 17 കോടി വരെ കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ ഒടിടി റിലീസിനൊരുങ്ങുകയാണ് ചിത്രം.ഡാർക്ക്-കോമഡി ജോണറിൽ ഒരുക്കിയ മോളിവുഡ് ടൈംസ് ജൂൺ അഞ്ചിന് ആണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് ജിയോ ഹോട്ട്സ്റ്റാർ ആണ്. ചിത്രം ജൂലൈ 3 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും.ALSO READ: ‘നിങ്ങൾക്ക് ടിആർപി അല്ലേ വേണ്ടത്? അല്പം സ്വകാര്യത തരൂ’; മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് രാധിക ശരത്കുമാർഒരു സിനിമാ മോഹിയുടെ യാത്രകളാണ് സിനിമ അനാവരണം ചെയ്യുന്നത്. ഇതുവരെ ആരും പറയാത്ത കഥയാണ് മോളിവുഡ് ടൈംസ് പറയുന്നതെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. നസ്ലനെ കൂടാതെ ചിത്രത്തിൽ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, റോഷൻ ഷാനവാസ്, ജഗദീഷ്, അപ്പുണ്ണി ശശി, പ്രശാന്ത് അലക്‌സാണ്ടർ, ഗോപിക രമേശ്, രാജേഷ് മാധവൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിങ്ങനെ വലിയൊരു താരനിര തന്നെയുണ്ട്.The post ഇനി ഒടിടി ഭരിക്കും; നസ്ലന്റെ ‘മോളിവുഡ് ടൈംസ്’ എവിടെ, എപ്പോൾ കാണാം ? appeared first on Kairali News | Kairali News Live.