ടെലഗ്രാഫ് പത്രാധിപന് നേരെയുള്ള കേന്ദ്ര സർക്കാരിൻ്റെ വേട്ടയാടലിനെതിരെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി നിൽക്കണം: ബിനോയ് വിശ്വം

Wait 5 sec.

ടെലഗ്രാഫ് പത്രാധിപൻ രാജഗോപാലിന് നേരെയുള്ള കേന്ദ്രസർക്കാൻ വേട്ടയാടലിനെതിരെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്ന് ബിനോയ് വിശ്വം. അനീതിയിൽ ഇടപെടണം എന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് സി പി ഐ കത്ത് അയച്ചിട്ടുണ്ട്. അദ്ദേഹത്തിന് എതിരെ ജനാധിപത്യത്തിൻ്റെ ദുഷ്ടശക്തികൾ ഒരുമിച്ച് നീങ്ങുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.പിഎം ശ്രീ വിഷയത്തിൽ സി പി ഐ യുടെയും സി പി ഐ എം ൻ്റേയും നിലപാട് ഒന്നാണ് എന്നും അദ്ദേ​ഹം മാധ്യമങ്ങളോട് പറഞ്ഞു. ആർ എസ് എസ് അജണ്ടയ്ക്ക് ഒപ്പം കോൺഗ്രസും ലീഗും പോയേക്കാം. എന്നാൽ സി പി ഐ എം പോകില്ല. സി പി ഐ എം പിഎം ശ്രീയുമായി മുന്നോട്ട് പോയിട്ടില്ല എന്നും അദ്ദേ​ഹം പറഞ്ഞു.Also read: വിടി ബൽറാം ചാർത്തി നൽകിയ പേര് ചേരുന്നത് കെ എസ് യുവിന് മറുപടിയുമായി സഞ്ജീവ് പി എസ്സി പി ഐ അറിയാതെയാണ് സി പി ഐ എം ഒപ്പിട്ടത് എന്ന യു ഡി എഫ് ന്യായീകരണം പച്ചക്കള്ളമാണെന്നും സംസ്ഥാനത്തിന് പി എം ശ്രീ വഴി പണം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.The post ടെലഗ്രാഫ് പത്രാധിപന് നേരെയുള്ള കേന്ദ്ര സർക്കാരിൻ്റെ വേട്ടയാടലിനെതിരെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി നിൽക്കണം: ബിനോയ് വിശ്വം appeared first on Kairali News | Kairali News Live.