ശബരിമല സ്വർണ മോഷണ കേസ്; കേസിൽ 7 പ്രതികളെന്ന് എസ്ഐടി, മുൻ ദേവസ്വം ബോർഡ് പ്രസിഡ​ന്റ് പി എസ് പ്രശാന്തും പ്രതിപ്പട്ടികയിൽ

Wait 5 sec.

ശബരിമല സ്വർണ മോഷണ കേസിൽ ഏഴ് പ്രതികളെന്ന് എസ്ഐടി. മുൻ ദേവസ്വം ബോർഡ് പ്രസിഡ​ന്റ് പി എസ് പ്രശാന്തും പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നു. സംഭവത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന നടന്നതായി എസ്ഐടി കണ്ടെത്തി.തന്ത്രി ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, പങ്കജ് ഭണ്ഡാരി, പി എസ് പ്രശാന്ത് എന്നിവർക്ക് കേസിൽ നേരിട്ട് പങ്കുള്ളതായും കണ്ടെത്തി. ചെമ്പ് എന്ന് രേഖപ്പെടുത്തിയത് മോഷണം നടത്താനാണെന്നും സ്വർണം മോഷ്ടിച്ചു എന്ന് വ്യക്തമാണെന്നും കണ്ടെത്തി. പ്രതികൾ വ്യാജരേഖ ചമച്ചതായും ക്രിമിനൽ ഗൂഢാലോചന നടത്തിയതായും എസ്ഐടി കോടതിയെ അറിയിച്ചു.കേസ് അടുത്ത മാസം 20 ന് വീണ്ടും പരിഗണിക്കും. അന്തിമ റിപ്പോർട്ട് എസ്ഐടി ഉടൻ സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.The post ശബരിമല സ്വർണ മോഷണ കേസ്; കേസിൽ 7 പ്രതികളെന്ന് എസ്ഐടി, മുൻ ദേവസ്വം ബോർഡ് പ്രസിഡ​ന്റ് പി എസ് പ്രശാന്തും പ്രതിപ്പട്ടികയിൽ appeared first on Kairali News | Kairali News Live.