പിഎംഎവൈ എബ്ലം പതിപ്പിക്കൽ; കെഎം ഷാജിയുടെ നിലപാടിനെ അഭിനന്ദിച്ച് തിരുവനന്തപുരം മേയർ

Wait 5 sec.

നിലപാട് മാറ്റത്തിൽ ഒന്നാം സ്ഥാനത്ത് തന്നെയാണെന്ന് പിഎം ശ്രീ വിഷയത്തിലൂടെ കെഎം ഷാജി തെളിയിച്ചിട്ടുണ്ട്. പിഎംആർവൈ പദ്ധതി പ്രകാരം പണിയുന്ന വീടുകൾക്ക് മുന്നിൽ മോദിയുടെ പടവും ലോഗോയും വയ്ക്കുന്നതിൽ തെറ്റില്ലെന്നാണ് തദ്ദേശവകുപ്പ് മന്ത്രി കൂടിയായ കെഎം ഷാജിയുടെ വാദം ഏറെ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. കെഎം ഷാജിയുടെ ഈ നിലപാടിനെ ആരും തള്ളിയിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത.എന്നാൽ, ഇപ്പോഴിതാ ജലം തന്റെ നാഥനെ കണ്ടെത്തിയിരിക്കുന്നു. ഷാജിയുടെ ഈ നിലപാടിനെ അഭിനന്ദിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കയാണ് തിരുവനന്തപുരം നഗരസഭ മേയർ വിവി രാജേഷ്. ഇന്ന് നഗരസഭയിൽ ചേർന്ന കൌൺസിൽ യോഗത്തിലായിരുന്നു അഭിനന്ദനം. പിഎംഎവൈ എംബ്ലം വീടുകളിൽ പതിപ്പിക്കുന്നതിൽ തെറ്റില്ലെന്ന കെഎം ഷാജിയുടെ വീഡിയോ പ്രദർശിപ്പിച്ച് കൊണ്ട് ആയിരുന്നു മേയർ വിവി രാജേഷ് കെഎം ഷാജിയെ അഭിനന്ദിച്ചത്.also read; തുടങ്ങി, അവസാനിച്ചു; തിരുവനന്തപുരം നഗരസഭ കൗൺസിൽ യോഗം നിമിഷങ്ങൾക്കുള്ളിൽ അവസാനിപ്പിച്ച് മേയർഅതേസമയം, പ്രതിപക്ഷ പ്രതിഷേധത്തിനൊടുവിൽ വിളിച്ചുചേർത്ത കൗൺസിൽ യോ​ഗം നിമിഷങ്ങൾക്കകം അവസാനിപ്പിച്ച് മേയർ വി വി രാജേഷ്. ജയിലിലായ കാപ്പാ കേസ് പ്രതിയും ​ഗുണ്ടാനേതാവുമായ ബിജെപി കൊൺസിലർ സു​ഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാർ ശക്തമായ പ്രതിഷേധം ഉയർത്തിയതോടെയാണ് മേയർ യോ​ഗം അവസാനിപ്പിച്ചത്.The post പിഎംഎവൈ എബ്ലം പതിപ്പിക്കൽ; കെഎം ഷാജിയുടെ നിലപാടിനെ അഭിനന്ദിച്ച് തിരുവനന്തപുരം മേയർ appeared first on Kairali News | Kairali News Live.