ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം; നിരാഹാരസമരം നടത്തുന്ന സോനം വാങ്ചുക്കിന് ഐക്യദാർഢ്യവുമായി സിപിഐഎം

Wait 5 sec.

നീറ്റ് പരീക്ഷ പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മോന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിന് ഐക്യദാർഥ്യവുമായി സിപിഐഎം. ജന്തർമന്തറിലെ കോക്രോച്ച് ജനതാ പാർട്ടിയുടെ സമര വേദിയിൽ എത്തിയാണ് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി , മുതിർന്ന സിപിഐഎം നേതാവ് വൃന്ദ കാരാട്ട് എന്നിവർ പിന്തുണ പ്രഖ്യാപിച്ചത്. സമരത്തിന്റെ മുഖ്യ ആവശ്യത്തോട് സിപിഐഎം പൂർണമായും യോജിക്കുന്നുവെന്ന് എം എ ബേബി പറഞ്ഞു.ഇന്ന് ഉച്ചയോടെയാണ് ദില്ലിയിലെ ജന്ദർ മന്തറിലെ സിജെപിയുടെ പ്രതിഷേധ വേദിയിൽ നിരാഹാരം സമരം നടത്തുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തൻ സോനം വാങ്ങ്ചുക്കിനെ സിപിഐഎം നേതാക്കൾ സന്ദർശിച്ചത്. ഇന്നലെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ സോനം വാങ്ചുക്ക് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.ALSO READ: ഊരാളുങ്കലിനെ വിമർശിച്ചവർ തന്നെ നിലവാരമുണ്ടെന്ന് ഇപ്പോൾ പറഞ്ഞതിൽ സന്തോഷം, വൈകിയാണെങ്കിലും ബോധോദയം ഉണ്ടായി: വി എൻ വാസവൻഈ സമരം രാഷ്ട്രീയത്തിന് വേണ്ടിയുള്ളതല്ലെന്നും വിദ്യാർത്ഥികൾക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയുള്ളതാണെന്നും സിപിഐഎം മുതിർന്ന നേതാവ് വൃന്ദ കാരാട്ട് പറഞ്ഞു. സമരം മുന്നോട്ട് കൊണ്ടുപോകാനുള്ള കോക്രോച്ച് ജനത പാർട്ടിയുടെ തിരുമാനത്തെ സിപിഐഎം നേതാക്കൾ അഭിനന്ദിച്ചു. സമരത്തിന്റെ മുഖ്യ ആവശ്യത്തോട് സിപിഐഎം പൂർണമായും യോജിക്കുന്നുവെന്നും സമരം നടക്കുവോളം കാലം പിന്തുണ നൽകുമെന്നും എം എ ബേബി വ്യക്തമാക്കി. സിജെപി സ്ഥാപകൻ അഭിജിത്ത് ദീപികേക്കും സോനം വാങ്ചുക്കിനുമൊപ്പം വേദി പങ്കിട്ടതിന് ശേഷമാണ് നേതാക്കൾ മടങ്ങിയത്.The post ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം; നിരാഹാരസമരം നടത്തുന്ന സോനം വാങ്ചുക്കിന് ഐക്യദാർഢ്യവുമായി സിപിഐഎം appeared first on Kairali News | Kairali News Live.