തിരുവനന്തപുരം | കാപ്പാ കേസില്‍ ജയിലിലായ ബി ജെ പി കൗണ്‍സിലര്‍ ആര്‍ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം തിരുവനന്തപുരം കോര്‍പറേഷനില്‍ ബി ജെ പി-യു ഡി എഫ് അംഗങ്ങള്‍ തമ്മിലുള്ള കൈയാങ്കളിയില്‍ കലാശിച്ചു. സഭയുടെ നടുത്തളത്തിലിറങ്ങി യു ഡി എഫ് അംഗങ്ങള്‍ പ്രതിഷേധിച്ചതോടെ ബി ജെ പി കൗണ്‍സിലര്‍മാരും രംഗത്തിറങ്ങി. ഇതിനിടെ, ഹാജര്‍ രജിസ്റ്ററിനായി ബി ജെ പി, എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ പിടിവലിയും നടന്നു. രജിസ്റ്റര്‍ കീറാനും ശ്രമമുണ്ടായി.അജണ്ടകള്‍ പാസാക്കി കൗണ്‍സില്‍ യോഗം പിരിഞ്ഞതിന് പിന്നാലെയാണ് പ്രതിഷേധവും സംഘര്‍ഷവും അരങ്ങേറിയത്. കോര്‍പറേഷന്‍ പരിസരത്ത് വന്‍തോതില്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.ഹാജര്‍ രജിസ്റ്ററില്‍ ആര്‍ സുഗതന്‍ ഇന്ന് ഒപ്പിട്ടില്ലെങ്കില്‍ തുടര്‍ച്ചയായി രണ്ട് യോഗങ്ങളില്‍ ഹാജരാകാത്ത സ്ഥിതി വരും. മൂന്ന് യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ അയോഗ്യനാകും.Content Highlights:The Trivandrum Corporation council meeting witnessed chaotic scenes and a physical standoff today. Opposition members vehemently demanded the immediate removal of R Sugathan from his position. Protesters reportedly attempted to snatch the official register, leading to a major scuffle in the hall.