പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനു പകരം രാജേഷ് നടത്തുന്നത് മേയർക്ക് യോജിക്കാത്ത പ്രവർത്തനങ്ങൾ: വി ശിവൻകുട്ടി

Wait 5 sec.

തിരുവനന്തപുരം നഗരസഭാ ഭരണം പൂർണമായും സ്തംഭിച്ചതായി മുൻമന്ത്രി വി ശിവൻകുട്ടി. കൗൺസിൽ യോഗത്തിന് വരുന്ന കൗൺസിലർമാർക്ക് സംരക്ഷണം നൽകാൻ കഴിയുന്നില്ലെന്നും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനു പകരം മേയർക്ക് യോജിക്കാത്ത പ്രവർത്തനങ്ങളാണ് രാജേഷ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനപ്പെട്ട രേഖയായ അറ്റൻഡൻസ് ബുക്ക് ഒരു പ്രകോപനവും ഇല്ലാതെ പിടിച്ചു വാങ്ങിയെന്നും ഇത് മേയർ അറിയാതെ നടക്കില്ലെന്നും ശിവൻകുട്ടി ചൂണ്ടിക്കാണിച്ചു. നടക്കുന്ന എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം മേയർക്കാണെന്നും അദ്ദേഹം പറഞ്ഞു.മേയറുടെ നേതൃത്വത്തിൽ ആക്രമണം നടത്തിയതിന്റെ ഭാഗമായാണ് മൂന്ന് എൽഡിഎഫ് കൗൺസിലർമാർക്ക് പരിക്കുപറ്റിയതെന്ന് മുൻമേയർ കെ ശ്രീകുമാറും പ്രതികരിച്ചു. അന്ന് ഇടതുപക്ഷത്തിനെതിരെ കേസെടുത്തുവെന്നും ഇന്ന് ഇപ്പോൾ കൗൺസിൽ യോഗത്തിൽ കോൺഗ്രസിന് നേരെ ശബരീനാഥിനെ അടക്കം ആക്രമിക്കുന്ന രീതിയിൽ എത്തിയെന്നും അദ്ദേഹം പറഞ്ഞു. ഗുണ്ടാ പ്രവർത്തനം എൽഡിഎഫിനോട് കാണിച്ചത് പോലെ യുഡിഎഫിനോടും കാണിച്ചതായും അദ്ദേഹം പറഞ്ഞു.Also Read: സ്ത്രീസുരക്ഷാ പദ്ധതി ഗുണഭോക്താക്കളെ വീണ്ടും അപമാനിച്ച് മുഖ്യമന്ത്രി; ഇരട്ടത്താപ്പെന്ന് പ്രതിപക്ഷംഅതേസമയം, ഒരു തരത്തിലുള്ള അക്രമവും പ്രതിപക്ഷ അംഗങ്ങളിൽ നിന്ന് ഉണ്ടായിട്ടില്ലെന്ന് എസ് പി ദീപകും പ്രതികരിച്ചു. യാതൊരു പ്രശ്നവും ഇല്ലാതെ ബിജെപിയുടെ നേതൃത്വത്തിലുള്ള ഗുണ്ടകൾ യുഡിഎഫിന് നേരെ അതിക്രമം നടത്തിയതാ.യും അദ്ദേഹം കൂട്ടിച്ചേർത്തു.The post പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനു പകരം രാജേഷ് നടത്തുന്നത് മേയർക്ക് യോജിക്കാത്ത പ്രവർത്തനങ്ങൾ: വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.