അസമില്‍ കനത്ത മഴയെ തുടര്‍ന്ന് ആറ് ജില്ലകളില്‍ വെള്ളപ്പൊക്കവും കനത്ത നാശനഷ്ടവും ഉണ്ടായ സാഹചര്യത്തിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പ്രളയത്തെതുടർന്ന് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും 22,000ത്തിലധികം ആളുകളെ മാറ്റി പാര്‍പ്പിക്കുകയും ചെയ്തു. കനത്ത മഴ മൂലം പലയിടങ്ങളിലും തുടർച്ചയായി മണ്ണിടിച്ചില്‍ സംഭവിച്ചു. സ്ഥിതിഗതികൾ വിലയിരുത്തി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.ALSO READ : ശബരിമല സ്വർണ മോഷണ കേസ്; കേസിൽ 7 പ്രതികളെന്ന് എസ്ഐടി, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തും പ്രതിപ്പട്ടികയിൽകേന്ദ്രത്തില്‍ നിന്ന് എല്ലാ വിധ സഹായങ്ങളും ലഭ്യമാക്കുമെന്നും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കുടുതല്‍ വേഗതയിൽ നടത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. മഴയിൽ സിമെന്‍ നദിയിലെ റെയില്‍വേ പാലത്തിന്റെ ഒരു തൂണ്‍ ഭാഗികമായി തകര്‍ന്നു. അതു മൂലം താത്കാലികമായി ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിരുക്കുകയാണ്. വരും ദിവസങ്ങളിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിർദേശം. നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് ജഗ്രത നിർദേശങ്ങൾ നൽകിയിട്ടുണ്ട്.The post പ്രളയത്തിൽ നടുങ്ങി അസാം ; അതീവ ജാഗ്രത നിർദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് appeared first on Kairali News | Kairali News Live.