ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മകനും ഗുരുതര പരുക്ക്

Wait 5 sec.

ചെറുതോണി| ഇടുക്കി കരിമ്പനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മകനും ഗുരുതര പരുക്ക്. കരിമ്പന്‍ സ്വദേശികളായ ജസ്റ്റിന്‍ ജോസ്(37), അമ്മ ജോളി ജോസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 9.15 ഓടെ ആയിരുന്നു അപകടം.പുതിയ സിലിണ്ടര്‍ കണക്ട് ചെയ്യുന്നതിനിടെ തീ പടരുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ വീടിന്റെ അടുക്കളയും മറ്റൊരു മുറിയും പൂര്‍ണമായും തകര്‍ന്നു.Content Highlights:A mother and son suffered critical injuries after a gas cylinder exploded at Karimban in Idukki. The incident occurred around 9:15 PM while connecting a new LPG cylinder. The severely injured duo has been admitted to Kottayam Medical College, and a portion of their house was completely destroyed.