മുസ്ലിം സമുദായത്തെ മയക്കുമരുന്നിന്റെയും തീവ്രവാദത്തിന്റെയും വാഹകരെന്ന് അധിക്ഷേപിച്ച് സംഘപരിവാർ നേതാവ് ആർവി ബാബു; കേസെടുക്കണമെന്ന ആവശ്യവുമായി കെടി കുഞ്ഞിക്കണ്ണൻ

Wait 5 sec.

മുസ്ലിം സമുദായത്തെ മയക്കുമരുന്നിന്റെയും തീവ്രവാദത്തിന്റെയും വാഹകരും അതൊക്കെ വ്യാപിപ്പിക്കുന്നവരുമായി അധിക്ഷേപിച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട ഹിന്ദു ഐക്യവേദി നേതാവ് ആർവി ബാബുവിനെതിരെ സർക്കാർ കേസ് എടുക്കണമെന്ന ആവശ്യവുമായി കെടി കുഞ്ഞിക്കണ്ണൻ.ഒരു സമുദായത്തെയാകെ അധിക്ഷേപിക്കുകയും സമൂഹത്തിൽ വെറുപ്പും സ്പർധയും പരത്തുകയും ചെയ്യുന്ന വർഗീയ ക്രിമിനൽ നടപടികളെ ശക്തമായി തന്നെ നേരിടണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.സർക്കാറിന്റെ മയക്കുമരുന്നിനെതിരായ തൂഫാൻ പരിപാടിക്കായി ജിഫ്രി മുത്തുക്കോയ തങ്ങളെ പോയിക്കണ്ട ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നടപടിയെ പരിഹസിച് കൊണ്ടിട്ട പോസ്റ്റിലാണ് ആർ വി ബാബു അത്യന്തം അപലനീയമായ രീതിയിൽ മുസ്ലിം സമുദായത്തെയാകെ മയക്കുമരുന്നിന്റെയും തീവ്രവാദത്തിന്റെയും മൊത്തകച്ചവടക്കാരായി അധിക്ഷേപിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.also read; ’62 ലക്ഷം എന്നത് 40 ലക്ഷമാക്കി സതീശൻ പെൻഷൻ വർദ്ധിപ്പിക്കും, ഇരുട്ടു മുറി വാർത്താ പരിപാടികൾ ഈ ധനനയത്തെ വാനോളം പുകഴ്ത്തി സായൂജ്യം അടയും’: ​ഗോപകുമാർ മുകുന്ദൻ‍മുസ്ലിമുകളെ മയക്കുമരുന്നിന്റെ മൊത്തക്കച്ചവടക്കാരായി അധിക്ഷേപിക്കുന്ന ആർ വി ബാബു മനസിലാക്കേണ്ടത് ഇന്ത്യയിലെ ഡ്രഗ് ട്രാഫിക്കിംഗിന്റെ പ്രധാന തുറമുഖങ്ങളെല്ലാം ഗുജറാത്തിലാണെന്നും നമ്മുടെ രാജ്യത്ത് ചാർജ് ചെയ്യപ്പെട്ട കേസുകളിൽ പ്രതികളായി വന്നിട്ടുള്ളത് ആരാണെന്നുമാണ്. കൊച്ചിയിലേക്ക് മയക്കുമരുന്ന് ട്രാഫിക്കിംഗ് നടത്തിയതിലെടുത്ത കേസിലെ മുഖ്യപ്രതി ഗുജറാത്തിലെ ഒരു ബിജെപി എം എൽ എ യായിരുന്നുവെന്നും ഓർക്കണം.മയക്കുമരുന്നും തീവ്രവാദവുമൊക്കെ ഏതെങ്കിലും മത സമ്യദായത്തിന്റെ പ്രശ്നമല്ലെന്നും നമ്മുടെ ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥയെയും സമാധാനപരമായ മനുഷ്യ ജീവിതത്തെ അസ്ഥിരീകരിക്കാനുള്ള സാമ്രാജ്യത്വ ശക്തികളുടെ ആസൂത്രണത്തിൽ സൃഷ്ടിക്കപ്പെടുന്നതാണെന്നും മനസിലാക്കണമെന്ന് കെ ടി കുഞ്ഞിക്കണ്ണൻ വ്യക്തമാക്കി.The post മുസ്ലിം സമുദായത്തെ മയക്കുമരുന്നിന്റെയും തീവ്രവാദത്തിന്റെയും വാഹകരെന്ന് അധിക്ഷേപിച്ച് സംഘപരിവാർ നേതാവ് ആർവി ബാബു; കേസെടുക്കണമെന്ന ആവശ്യവുമായി കെടി കുഞ്ഞിക്കണ്ണൻ appeared first on Kairali News | Kairali News Live.