തൃശൂർ തൃപ്രയാറിലെ കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട അന്വേഷണം തട്ടിപ്പിനിരയായ കോൺഗ്രസ് നേതാവിലേക്കും. വിളയൂർ പഞ്ചായത്തിലെ കോൺഗ്രസ് അംഗം മുഹമ്മദ് റാഫി രൂപ ഡോളറാക്കി നൽകാമെന്ന് പറഞ്ഞ് വ്യാപകമായി പണപ്പിരിവ് നടത്തിയതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഒരു ലക്ഷം രൂപയ്ക്ക് മേലെയുള്ള തുകയാണ് ഇയാൾ സമാഹരിച്ചത്.പണം നഷ്ടപ്പെട്ട രണ്ട് പേർ അന്വേഷണ സംഘത്തിന് മുന്നിൽ പരാതി നൽകി. പരാതികൾ ഉണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. മുഹമ്മദ് റാഫിയുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് പരിശോധിക്കും.ALSO READ: പകർച്ചവ്യാധി ഭീഷണിക്കിടെ ആരോഗ്യവകുപ്പ് ഡയറക്ടറുടെ വിചിത്ര നിർദേശം; വകുപ്പിലെ ഉന്നതരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചുഇരിഞ്ഞാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം കേസിലെ മുഖ്യ കണ്ണിയായ രഞ്ജിത്തിനായി അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.The investigation into the Thrissur Triprayar hawala money scam has extended to a local Congress leader. The Special Investigation Team found that Mohammed Rafi allegedly collected money from several people promising to convert it into US dollars.The post തൃശൂർ തൃപ്രയാറിലെ കുഴൽപ്പണ കേസ്; അന്വേഷണം കോൺഗ്രസ് നേതാവിലേക്കും appeared first on Kairali News | Kairali News Live.