കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ മരണം മൂന്നായി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. നിരവധിപേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ് എന്നാണ് വിവരം.മരിച്ചവരിൽ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കുടവട്ടൂർ സ്വദേശി ഹരിലാൽ (54), കാർമൽ സ്കൂൾ വിദ്യാർഥി പാർത്ഥിപ് (15) എന്നിവരാണ് മരിച്ചത്. ഹരിലാൽ അധ്യാപകനാണ്. മരിച്ച മൂന്നാമത്തെ ആളെ തിരിച്ചറിയാനായിട്ടില്ല.ALSO READ: സംസ്ഥാനത്ത് ഡോക്ടർമാരെ നിയമിക്കുന്നതിൽ ആരോഗ്യവകുപ്പിന്റെ അനാസ്ഥ; നിയമനത്തിന് പി എസ് സി അഡ്വൈസ് നൽകിയിട്ടും തുടർനടപടി കൈക്കൊണ്ടില്ല, അഡ്വൈസ് നൽകിയതിന്റെ രേഖ കൈരളി ന്യൂസിന്ഡ്രൈവർ കോട്ടുക്കൽ സ്വദേശി നിസാമിന് ഗുരുതരമായി പരുക്കേറ്റു. അമിത വേഗതയിൽ വരികയായിരുന്ന ലോറി ബൈക്കിലിടിച്ച് നിയന്ത്രണം നഷ്ടമാവുകയും തുടർന്ന് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ടിപ്പറിനടിയിൽപ്പെട്ടവരിൽ കൂടുതലും വിദ്യാർഥികളായിരുന്നു. ബസ് കാത്തുനിൽക്കുകയായിരുന്ന യാത്രക്കാരുടെ ഇടയിലേക്കാണ് മണ്ണുമായി വന്ന ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്.പന്ത്രണ്ടോളം പേരാണ് ഈ സമയത്ത് ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നത്. ഇതിൽ ഒൻപത് പേർ അപകടത്തിൽപ്പെടുകയും മറ്റുള്ളവർ ഓടിമാറുകയും ചെയ്തു. മരിച്ച മൂന്നുപേരുടെയും മൃതശരീരങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.The post കൊല്ലത്ത് ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി അപകടം; മരണം മൂന്നായി appeared first on Kairali News | Kairali News Live.