എൻജിനീയറിംഗ് അധ്യാപകർക്ക് ഇൻഡസ്ട്രി ഫെലോഷിപ്പ് പ്രോഗ്രാം

Wait 5 sec.

സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്ക് വ്യവസായ മേഖലയിലെ നൂതന കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കാൻ എ ഐ സി ടി ഇ ആരംഭിച്ച വ്യത്യസ്ത അക്കാദമിക് പദ്ധതിയാണ് ഇൻഡസ്ട്രി ഫെലോഷിപ്പ് പ്രോഗ്രാം. ഇന്ത്യയിലെ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ദേശീയ സമിതിയാണ് ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ. കൗൺസിൽ നൽകുന്ന ഇൻഡസ്ട്രി ഫെലോഷിപ്പ് ഒരു വർഷത്തെ കാലയളവിലേക്കാണ്. ഈ സമയത്ത് ശമ്പളം തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളോടാപ്പം മാസം പ്രതി ഒരു ലക്ഷം രൂപ പ്രതിഫലമായും ലഭിക്കും. ഫെലോഷിപ്പിനുള്ള അപേക്ഷകൾ വ്യാഴാഴ്ചക്കകം ഓൺലൈനായി നൽകാം.ലക്ഷ്യങ്ങൾഅധ്യാപകരുടെ വ്യവസായ രീതികളോടുള്ള സമ്പർക്കം വർധിപ്പിക്കുന്നതിനും അക്കാദമിക പഠനവും വികസിച്ചു കൊണ്ടിരിക്കുന്ന വ്യവസായ ആവശ്യതകൾക്കുമിടയിലുള്ള വിടവ് നികത്തുന്നതിനുമായി എ ഐ സി ടി ഇ രൂപകൽപ്പന ചെയത ഒരു വ്യത്യസ്ത അക്കാദമിക് സംരഭംമാണിത്.ഫാക്കൽറ്റി അംഗങ്ങളെ പ്രായോഗിക വ്യവസായ പരിശീലനം നൽകി സജ്ജമാക്കുക, പുതിയ സാങ്കേതിക വിദ്യകൾ, ജോലി രീതികൾ, നൂതന ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള സമീപനങ്ങൾ എന്നിവ ക്ലാസ്സ് മുറികളിലേക്ക് കൊണ്ടുവരാൻ സഹായിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. കൂടാതെ വ്യവസായ- വിദ്യാഭ്യാസ സഹകരണം മെച്ചപ്പെടുത്തുന്നതിനും പുത്തൻ സാങ്കേതിക വിദ്യകൾ, സ്ഥാപനങ്ങളുടെ സംഘടനാ രീതികൾ, ഭാവിയിലെ തൊഴിൽ ശക്തി ആവശ്യതകൾ തുടങ്ങിയവയെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാനും ഈ പ്രോ ഗ്രാം അധ്യാപകർക്ക് അവസരമൊരുക്കുന്നു.മേഖലകൾഅഡ്വാൻസ്ഡ് മെറ്റീരിയൽസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെമി കണ്ടക്ടറുകൾ, മാനുഫാക്ചറിംഗ്, സമാർട്ട് സിറ്റി ആൻഡ് മൊബിലിറ്റി, സ്‌പേസ് ആൻഡ് ഡിഫൻസ്, ഹെൽത്ത് കെയർ ടെക്‌നോളജീസ്, ക്ലൈമറ്റ് ചേഞ്ച് ആൻഡ് സസ്റ്റേനബിലിറ്റി, റെയർ- എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽസ്, അഗ്രോടെക്‌നോളജി, ഫുഡ് പ്രൊസസ്സിംഗ്, ഡിസാസ്റ്റർ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ ഫെലോഷിപ്പ് അവസരങ്ങൾ ഉണ്ട്.അപേക്ഷ, യോഗ്യതഎ ഐ സി ടി ഇ അംഗീകാരമുള്ള കോളജുകൾ/ സ്ഥാപനങ്ങൾ എന്നിവയിലെ അഞ്ച് വർഷത്തെ അധ്യാപക പരിചയമുള്ളവർക്ക് അപേക്ഷിക്കാം. 50 വയസ്സ് കവിയരുത്. ഗേറ്റ്/യു ജി സി – നെറ്റ്/ ജെ ആർ എഫ്/ജി ആർ ഇ/ ക്യാറ്റ്/ തത്തുല്യം ദേശീയ/സംസ്ഥാന തല പരീക്ഷകളിൽ ഒന്നിൽ യോഗ്യത ഉണ്ടായിരിക്കണം.അല്ലെങ്കിൽ അംഗീകൃത സയൻസ് ഇൻഡക്‌സ്ഡ് ജേർണലുകളിൽ അഞ്ച് ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിരിക്കണം. സർക്കാർ സഹായത്തോടെയുള്ള ഗവേഷണ പദ്ധതികളിലെ പരിചയം ഉണ്ടായാലും മതി. യുവ ശാസ്ത്രജ്ഞന്മാർക്കുള്ള/സമാന അക്കാദമിക് മികവിനുള്ള അവാർഡ് ലഭിച്ചവർക്കും അപേക്ഷിക്കാം.മറ്റ് വിവരങ്ങൾഅക്കാദമിക് പ്രമാണ പരിശോധന, ഇൻഡസ്ട്രി സ്‌ക്രീനിംഗ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.മുഖാമുഖവും ഉണ്ടാകും. എല്ലാ സർട്ടിഫിക്കറ്റുകളും മറ്റ് പ്രമാണ പത്രികകളും അപേക്ഷയോടൊപ്പം സ്‌കാൻ ചെയ്ത് സമർപ്പിക്കണം. വിവരങ്ങൾക്ക് https://ifp.aicte.gov.in. ഇ മെയിൽ-ifp.tlb@aicte-india.org,ifphelpdesk.tlb@aicte-india.org ഫോൺ-011/29581307.Content Highlights:The All India Council for Technical Education has introduced the Industry Fellowship Program for technical teachers. The one-year fellowship offers a monthly stipend of Rs 1 lakh alongside standard salary benefits. Eligible candidates under 50 years of age can submit their online applications by Thursday.