തൃശൂർ തൃപ്രയാറിലെ കുഴൽപ്പണക്കേസിലെ മുഖ്യ സൂത്രധാരൻ പിടിയിൽ. മലപ്പുറം അരീക്കോട് മുതുവലൂർ സ്വദേശി ചത്തകുണ്ടങ്ങൽ വീട്ടിൽ നബീൽ (26) എന്ന കട്ടിങ് നബീൽ ആണ് പിടിയിലായത്.കാമുകിയുമൊത്ത് ദുബായിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് പ്രതി പിടിയിലായത്.തൃപ്രയാർ പൈനൂരിൽ കാർ തടഞ്ഞുനിർത്തി 16 ലക്ഷം രൂപയും ഐഫോണും കവർന്ന കേസിലാണ് നബീലിനെ ബാംഗ്ലൂരിൽ നിന്നും പിടികൂടിയത്. ഈ കേസിലെ മറ്റൊരു പ്രതിയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ENGLISH SUMMARY : The main mastermind of the Thrissur Thriprayar money laundering case has been arrested. Nabeel (26), alias Cutting Nabeel, a native of Chathakundangal, Muthuvalur, Areekode, Malappuram, has been arrested. The accused was caught while trying to enter Dubai with his girlfriend. Nabeel was arrested from Bangalore in a case where a car was stopped in Painur, Thriprayar and Rs. 16 lakh and an iPhone were stolen. The police had earlier arrested another accused in this case.The post തൃശൂരിലെ കുഴൽപ്പണക്കേസ്, മുഖ്യ സൂത്രധാരൻ പിടിയിൽ appeared first on Kairali News | Kairali News Live.