ആരുടെ നിർദ്ദേശ പ്രകാരമാണ് ഈ നരനായാട്ട്? ബ്ലേഡ് ഉപയോ​ഗിച്ച് വിദ്യാർത്ഥികളുടെ ശരീരം കീറി വലിച്ചാണ് പൊലീസ് സമരത്തെ നേരിട്ടതെന്ന് പി എസ് സഞ്ജീവ്

Wait 5 sec.

കേരള പൊലീസിനെതിരെ രൂക്ഷവിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. ഫീസ് വർധന വിഷയവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നടത്തിയ സമരത്തെ പൊലീസ് നേരിട്ട രീതിയെയാണ് സഞ്ജീവ് വിമർശിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. പൊലീസ് ബ്ലേഡുപയോ​ഗിച്ച് വിദ്യാർത്ഥികളുടെ ശരീരം കീറി വലിച്ചെന്നും സഞ്ജീവ് പറഞ്ഞു.also read:ഫീസ് വർധന വിഷയത്തിൽ എസ്എഫ്ഐ നടത്തിയ മാർച്ചിനുനേരെ പൊലീസ് അതിക്രമം, നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്സഞ്ജീവിന്റെ വാക്കുകൾകേരള പോലീസിന്റെ പുതിയ ഒരു ആയുധം കൂടി…. ബ്ലേഡ് പോലീസ് എന്ന് കൂടി ഈ കൂട്ടർ അറിയപ്പെടും. സെക്രട്ടറിയറ്റിലേക്ക് എസ്.എഫ്. ഐ ഇന്ന് സംഘടിപ്പിച്ച വിദ്യാർത്ഥി മാർച്ചിനെ നേരിടാൻ ജലപീരങ്കിയും, ലാത്തിയും, ഗ്രനേഡും പോരാഞ്ഞിട്ട് ബ്ലേഡ് ഉപയോഗിച്ച് വിദ്യാർത്ഥികളുടെ ശരീരം കീറി വലിച്ചാണ് സമരത്തെ പോലീസ് നേരിട്ടത്. അതോടൊപ്പം പോലീസ് ആക്ടിനു വിരുദ്ധമായി മനുഷ്യത്വ രഹിതമായി എസ്.എഫ്.ഐ യുടെ വനിത പ്രവർത്തകരെ ലാത്തി കൊണ്ട് മർദ്ധിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു. ഇതേതു നാട്ടിലെ പോലീസ് ആണ്,കേരളത്തിലെ പോലീസ് ഇങ്ങനെ പ്രവർത്തിക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. ആരുടെ നിർദ്ദേശ പ്രകാരമാണ് പോലീസിന്റെ ഈ നരനായാട്ട്. വിദ്യാർത്ഥി സമരത്തെ ലാത്തികൊണ്ട് തലക്കടിച്ചും നേരിടാൻ ഏത് പോലീസ് ആക്റ്റിലാണ് പറയുന്നത്.അറിഞ്ഞാൽ കൊള്ളാംശക്തമായ പ്രതിഷേധം ഉയരും….The post ആരുടെ നിർദ്ദേശ പ്രകാരമാണ് ഈ നരനായാട്ട്? ബ്ലേഡ് ഉപയോ​ഗിച്ച് വിദ്യാർത്ഥികളുടെ ശരീരം കീറി വലിച്ചാണ് പൊലീസ് സമരത്തെ നേരിട്ടതെന്ന് പി എസ് സഞ്ജീവ് appeared first on Kairali News | Kairali News Live.