കോടതി വിധിക്ക് പിന്നാലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് ബിജെപി കൗണ്‍സിലര്‍മാര്‍; തിടുക്കത്തിലുള്ള ചടങ്ങ് നിയമവിരുദ്ധമെന്ന് എല്‍ഡിഎഫ്

Wait 5 sec.

തിരുവനന്തപുരം |  ദൈവങ്ങളുടെയും ബലിദാനികളുടെയും പേരില്‍ നടത്തിയ സത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന ഹൈക്കോടതി വിധിക്ക് പിറകെ തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. നഗരസഭയിലെ ആകെ 20 ബിജെപി കൗണ്‍സിലര്‍മാരില്‍ 19 പേരാണ് കഴിഞ്ഞ ദിവസം വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ വിവി രാജേഷ് അംഗങ്ങള്‍ക്ക് നിയമപ്രകാരമുള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. എന്നാല്‍ കാപ്പ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന്‍ സത്യപ്രതിജ്ഞയ്ക്ക് എത്തിയില്ല ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിലുള്ള സത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍, നാലാഴ്ചയ്ക്കകം കൗണ്‍സിലര്‍മാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഉത്തരവിടുകയായിരുന്നു. ഡെപ്യൂട്ടി മേയര്‍ ആശാ നാഥ് (കരുമം) അടക്കമുള്ളവരാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്വീണ്ടും സത്യപ്രതിജ്ഞ ചെയ്ത മറ്റ് കൗണ്‍സിലര്‍മാര്‍:ചെമ്പഴന്തി ഉദയന്‍ (മണ്ണന്തല), 2. വിഷ്ണു മോഹന്‍ (പാങ്ങോട്), 3. സൂര്യ വി.എസ് (വലിയശാല), 4. ശ്രീദേവി എസ്.കെ (പൊന്നുമംഗലം), 5. പാപ്പനംകോട് സജി (മേലാംകോട്), 6. ആര്‍.സി. ബീന (നെടുംകാട്), 7. ആശാനാഥ് ജി.എസ് (കരുമം), 8. വയല്‍ക്കര രതീഷ് (പൂങ്കുളം), 9. വിനോദ് ആര്‍ (ചെറുവയ്ക്കല്‍), 10. ഗോപകുമാര്‍ (തിരുവല്ലം), 11. ശ്രുതി എസ്.എസ് (ആറ്റുകാല്‍), 12. വി. ഗിരി (കമലേശ്വരം), 13. സരിത പി (മണക്കാട്), 14. ഹരികുമാര്‍ എസ് (ഫോര്‍ട്ട്), 15. ദീപ എസ്. നായര്‍ (പെരുന്താന്നി), 16. സുകന്യ ഒ (ശ്രീകണ്‌ഠേശ്വരം), 17. ജയ രാജീവ് (കടകംപള്ളി), 18. സുനില്‍ എസ്.എസ് (ആറ്റിപ്ര), 19. അഡ്വ. മിനി പി.എസ് (ആക്കുളം) അതേസമയം, തിടുക്കത്തില്‍ സംഘടിപ്പിച്ച ഈ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ എല്‍ഡിഎഫ് രംഗത്തുവന്നു. മറ്റ് ജനപ്രതിനിധികള്‍ ആരും അറിയാതെ തികച്ചും നിയമവിരുദ്ധമായാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് എല്‍ ഡി എഫ് ആരോപിച്ചു.1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്ഷന്‍ 143 പ്രകാരം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാര്‍ തങ്ങളുടെ ഓഫീസ് ചുമതലകള്‍ ഏറ്റെടുക്കുന്നതിന് മുന്‍പായി ചെയ്യുന്ന സത്യപ്രതിജ്ഞ മൂന്നാം ഷെഡ്യൂള്‍ പ്രകാരം ‘ദൈവനാമത്തില്‍’ അല്ലെങ്കില്‍ ‘ദൃഢപ്രതിജ്ഞ’ എന്ന രീതിയിലായിരിക്കണം ചെയ്യേണ്ടത്. എന്നാല്‍ ബിജെപി കൗണ്‍സിലര്‍മാര്‍ ‘ഗുരുദേവ നാമത്തില്‍’, ‘ഉദയന്നൂര്‍ ദേവിയുടെ നാമത്തില്‍’, ‘ഭഗവത് നാമത്തില്‍’, ‘കാവിലമ്മയുടെ നാമത്തില്‍’, ‘ശ്രീ പത്മനാഭസ്വാമിയുടെ നാമത്തില്‍’, ‘ഭാരതാംബയുടെ നാമത്തില്‍’ തുടങ്ങിയ രൂപങ്ങളിലാണ്  സത്യപ്രതിജ്ഞ ചെയ്തതെന്ന് ഹരജിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.Content Highlights: Nineteen BJP councillors of Thiruvananthapuram Corporation retook their oaths following a Kerala High Court verdict that invalidated their previous swearing-in. The court ruled that taking oaths in the name of specific deities or martyrs violated rules. LDF leaders termed the ceremony illegal.