ദില്ലിയിൽ 11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവം ; പ്രതി പിടിയിൽ

Wait 5 sec.

ദില്ലിയിൽ 11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മെഹ്‌റൗളിയിലെ ഛത്തർപൂർ മെട്രോ സ്റ്റേഷന് സമീപമുള്ള നടപ്പാതയിൽ കുടുംബത്തോടൊപ്പം വിശ്രമിക്കുകയായിരുന്നു പെൺകുട്ടി. സംഭവത്തെ തുടർന്ന് പൊലീസ് പ്രതിയായ ക്യാബ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ജൂൺ 22 ന് പുലർച്ചെയായിരുന്നു സംഭവം. ബീഹാർ സ്വദേശിയായ ബാഷു കുമാർ സിംഗിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഫരീദാബാദ്- ഗുരുഗ്രാം അതിർത്തിയിലേക്ക് കൊണ്ടുപോയിയാണ് ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. തുണികൊണ്ട് കഴുത്തു ഞെരിച്ചു കൊന്നതിന് ശേഷം കല്ലുകൊണ്ട് കുട്ടിയുടെ നെഞ്ചത്ത് ഇടിക്കുകയു ചെയ്തു. പിന്നാലെ തെളിവുകൾ നശിപ്പിക്കാനായി മൃതദേഹം കല്ലുകൊണ്ട് മൂടുയിരുന്നു. പ്രതി കഞ്ചാവ് ഉപയോ​ഗിക്കാറുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നുത്. പരിസരത്തുനിന്ന് ഒരു വാഹനം വേഗത്തിൽ പോകുന്നത് ശ്രദ്ധയിൽപെട്ട കുട്ടിയുടെ അച്ഛൻ ഉടൻ അടുത്തുളള മെഹ്‌റോളി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.ALSO READ :വടകരയിൽ ഒരു കോടി നാലരലക്ഷം രൂപയുടെ കുഴൽപണവുമായി ഒരാൾ പിടിയിൽസിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വികാസ്പുരിയിൽ നിന്നാണ് സിം​ഗിനെ അറസ്റ്റ് ചെയ്തത്. പൊലീസ് ചോദ്യം ചെയ്യലിൽ ഇയാൾ പല തവണ മൊഴിമാറ്റി പറഞ്ഞു. വൈകിട്ട് 5 ഓടെ പ്രതിയുമായി പൊലീസ് സംഭവസ്ഥലയെത്തി കല്ലുകൾക്കടിയിൽ ഒളിപ്പിച്ച മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ കുറ്റങ്ങളും ചുമത്തി പൊലീസ് കേസെടുത്തു.The post ദില്ലിയിൽ 11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവം ; പ്രതി പിടിയിൽ appeared first on Kairali News | Kairali News Live.