പകർച്ചവ്യാധിയിൽ വിറച്ച് സംസ്ഥാനം, വിവിധ പകർച്ചവ്യാധികൾ ബാധിച്ച് ഇന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി

Wait 5 sec.

സംസ്ഥാനത്ത് വിവിധ പകർച്ചവ്യാധികൾ ബാധിച്ച് ഇന്ന് മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി.70 പേർക്ക് ഇന്ന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഈ മാസം 1630 കേസുകളും 6 മരണവുമാണ് വിവിധ പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.എട്ട് പേർക്ക് എലിപ്പനിയും 11 പേർക്ക് മഞ്ഞപ്പിത്തവും ബാധിച്ചു. 13,533 പേർ പകർച്ച പനി ബാധിച്ചു ചികിത്സ തേടിയിരിക്കുകയാണ്. കോഴിക്കോട് ജില്ലയിൽ 1 ഷിഗെല്ല കേസും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.അതേസമയം, സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവരുന്നുണ്ട്.നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ രോഗിക്ക് ഗുളിക മാറി നൽകിയെന്നാണ് പരാതി. അബോധാവസ്ഥയിലായ രോഗിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മുടവന്തേരി സ്വദേശി ചന്ദ്രനാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായത്. തിങ്കളാഴ്ച്ച ഡോക്ടർ ചന്ദ്രന് ഉറക്ക ഗുളിക മാറി നൽകിയെന്നും പിന്നീട് ബോധം നഷ്‌ടമായെന്നുമാണ് പരാതിയിൽ പറയുന്നത്.also read:വീണ്ടും ചികിത്സാപ്പിഴവ്,നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ രോഗിക്ക് ഗുളിക മാറി നൽകിചന്ദ്രൻ്റെ സമീപത്ത് ബെഡിൽ ചികിത്സയിലുള്ള ചന്ദ്രൻ എന്ന പേരുള്ള മറ്റൊരു രോഗിക്ക് നൽകേണ്ട ഗുളിക ചന്ദ്രന് മാറി നൽകുകയായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്.പരാതിപ്പെട്ടപ്പോൾ ഡോക്ടർ ആശുപത്രി രേഖ തിരുത്തി എന്നും ബന്ധുക്കൾപരാതിപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സാപ്പിഴവ് സംഭവിച്ചെന്ന് വിവരങ്ങൾ പുറത്തുവരുന്നുണ്ട്.The post പകർച്ചവ്യാധിയിൽ വിറച്ച് സംസ്ഥാനം, വിവിധ പകർച്ചവ്യാധികൾ ബാധിച്ച് ഇന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി appeared first on Kairali News | Kairali News Live.