ന്യൂഡല്‍ഹി | സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കാബിന്‍ ക്രൂ അംഗത്തെ അപമാനിക്കുകയും ശല്യം ചെയ്യുകയും ചെയ്ത കേസില്‍ 35 കാരനായ ഇന്ത്യക്കാരന് സിംഗപ്പൂരില്‍ ആറുമാസം തടവുശിക്ഷ വിധിച്ചു. ആകാശ് തിവാരി എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. ഫിബ്രവരി ഒന്‍പതിനാണ് പരാതിക്കിടയായ സംഭവം നടന്നത്.റിപ്പോര്‍ട്ട് അനുസരിച്ച്, ആകാശ് തിവാരിയും അദ്ദേഹത്തിന്റെ നാല് സുഹൃത്തുക്കളും തായ്ലന്‍ഡില്‍ നിന്നുള്ള വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു. ഒരു വനിതാ ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് തങ്ങളെ കടന്നുപോകുമ്പോഴെല്ലാം ഇവര്‍ പരിഹസിച്ച് ചിരിക്കാറുണ്ടായിരുന്നു.ഭക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചോദിക്കാന്‍ ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് ഇവരുടെ സീറ്റിനടുത്തേക്ക് വന്നപ്പോള്‍, തിവാരി കൈ നീട്ടി അവരുടെ കാലില്‍ തഴുകുകയും, ഇതിനെത്തുടര്‍ന്ന് ഇയാളുടെ സുഹൃത്തുക്കള്‍ ഉറക്കെ ചിരിക്കാന്‍ തുടങ്ങുകയും ചെയ്തതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു.ഫ്‌ലൈറ്റ് അറ്റന്‍ഡന്റും അവരുടെ സീനിയറും ചേര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ തിവാരി താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് കുറ്റം നിഷേധിച്ചു. ഇയാളുടെ സുഹൃത്തുക്കളില്‍ ഒരാള്‍ ഈ സംഭവത്തെ പരിഹസിച്ചു ചിരിക്കുകയു ചെയ്തു.പരാതിക്കാരി ‘വളരെ അസ്വസ്ഥയായിരുന്നുവെന്നും’ തന്നെ തൊടരുതെന്ന് തിവാരിയോട് പറഞ്ഞതായും ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ലിന്‍ഡ പറഞ്ഞു. എന്നാല്‍ തിവാരി ഇതുകേട്ട് പരിസഹിച്ച് ചിരിക്കുകയല്ലാതെ മാപ്പ് പറയാന്‍ തയ്യാറായില്ല. ഇതിനാല്‍ ഇര കൂടുതല്‍ മാനസികവിഷമത്തിലാവുകയും ചെയ്തുവെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. തിവാരി പുറകെ നടന്ന് വീണ്ടും ശല്യം തുടരുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. വിമാനം സിംഗപ്പൂരിലെ ചാംഗി എയര്‍പോര്‍ട്ടില്‍ എത്തിയ ഉടന്‍ തന്നെ എയര്‍പോര്‍ട്ട് പോലീസ് ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ തിവാരിയെ അറസ്റ്റ് ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും ശല്യം ചെയ്തതിനും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. തിവാരിക്ക് തിങ്കളാഴ്ചയാണ് ആറുമാസത്തെ തടവുശിക്ഷ വിധിച്ചത്. ‘സൗത്ത് ചൈന മോണിംഗ് പോസ്റ്റ്’ റിപ്പോര്‍ട്ട് അനുസരിച്ച്, ഇരയ്ക്ക് 90,000 രൂപയിലധികം നഷ്ടപരിഹാരം നല്‍കാനും തിവാരിയോട് കോടതി ഉത്തരവിട്ടിട്ടുണ്ട്.#SingaporeAirlines #IndianPassenger #ChangiAirport #AviationNews #PassengerMisbehavior #CrimeNewsContent Highlights: An Indian national named Akash Tiwari was sentenced to six months in jail in Singapore. He was convicted of harassing and insulting a female flight attendant on a Singapore Airlines flight from Thailand. The court also ordered him to pay over ninety thousand rupees as compensation to the victim.