പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ സിപിഐഎം.നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.31 വില്ലേജുകളെ പൂർണമായും 92 വില്ലേജുകളെ ഭാഗികമായും പരിസ്ഥിതി ലോല മേഖലകളിൽ നിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് കേന്ദ്രം തള്ളിയത്.മലയോര ജനതയുടെ വികാരങ്ങൾക്കൊപ്പം നിന്നുകൊണ്ട് ശക്തമായ ഇടപെടൽ എൽഡിഎഫ് സർക്കാർ നടത്തി.ജനവാസ കേന്ദ്രങ്ങൾ, കൃഷിഭൂമി, തോട്ടങ്ങൾ എന്നിവ സംരക്ഷിച്ച് വനമേഖലയെ മാത്രം പരിസ്ഥിതി ലോല മേഖലാ പരിധിയിൽ ഉൾപ്പെടുത്താൻ ശുപാർശ നൽകി. കേരളത്തിന്റെ ശുപാർശ തള്ളിയത് ആവശ്യമായ പരിശോധന ഇല്ലാതെ വിഷയത്തിൽ യുഡിഎഫ് സർക്കാർ അനങ്ങാപ്പാറ നയം ഉപേക്ഷിക്കണം.കേന്ദ്ര നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ ഇടപെടൽ നടത്തണമെന്നും സിപിഐഎം.മലയോര ജീവിതത്തിൽ കരിനിഴൽ വീഴ്‌ത്താനുള്ള നീക്കങ്ങളെ സിപിഐഎം പ്രതിരോധിക്കും.also read:പകർച്ചവ്യാധിയിൽ വിറച്ച് സംസ്ഥാനം, വിവിധ പകർച്ചവ്യാധികൾ ബാധിച്ച് ഇന്ന് മരിച്ചവരുടെ എണ്ണം അഞ്ചായിപരിസ്ഥിതി ലോലമായി പ്രഖ്യാപിച്ചാൽ വീടുകളും ആരാധനാലയങ്ങളും പൊളിച്ചുനീക്കേണ്ടി വരും.പുതിയ നിർമ്മാണത്തിനും നിരോധനം വരും.വിദഗ്ദ്ധ സമിതി തീരുമാനം കൈക്കൊണ്ടത് ഏകപക്ഷീയമായിഫീൽഡ് സർവേ പോലും നടത്താതെ കേരളത്തിന്റെ ആവശ്യം തള്ളി.സമിതി രൂപീകരിച്ചത് സംസ്ഥാനങ്ങളുടെ വിയോജിപ്പ് പരിഗണിച്ച് സമവായം ഉണ്ടാക്കാൻ. ജനങ്ങളുടെ സുഗമമായ ജീവിതം ഉറപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ബാധ്യതയുണ്ട്.45 ലക്ഷത്തോളം ജനങ്ങളെ പ്രതികൂലമായി ബാധിക്കും.കേന്ദ്ര നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്നും സിപിഐഎം അറിയിച്ചു.The post ‘കേന്ദ്ര നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ ഇടപെടൽ നടത്തണം’; പരിസ്ഥിതി ലോല മേഖലയിൽ പ്രതിഷേധവുമായി സിപിഐഎം appeared first on Kairali News | Kairali News Live.