വിവാദങ്ങൾക്കിടെ ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും. സംസ്ഥാനത്തെ ജലോത്സവ സീസണിന് ഔപചാരിക തുടക്കം കുറിച്ചുകൊണ്ട് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് മത്സരങ്ങൾക്ക് തുടക്കമാവുക. പമ്പാനദിയിലെ ഓളപ്പരപ്പുകളിൽ ആവേശകരമായ തുഴയേറുകൾ ആവേശത്തിരക്കൾ തീർക്കും.വള്ളംകളി പ്രേമികൾ ഏറെ ആകാംഷയോടെയാണ് രാജപ്രമുഖൻ ട്രോഫിക്കായുള്ള പോരാട്ടത്തിനായി കാത്തിരിക്കുന്നത്. ഇത്തവണ ഏഴ് ചുണ്ടൻ വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. സീസണിലെ ആദ്യ വള്ളംകളിയായതിനാൽ തന്നെ ആവേശവും വാനോളമാണ്.ചുണ്ടൻ വള്ളങ്ങൾക്ക് പുറമേ വെപ്പ്, ഇരുട്ടുകുത്തി, ചുരുളൻ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ വള്ളങ്ങളും ഓളപ്പരപ്പിൽ മത്സരത്തിനിറങ്ങും. കേരളത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ വള്ളംകളികളിലൊന്നാണിത്. മന്ത്രി പി സി വിഷ്ണുനാഥാണ് ജലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുക.ALSO READ: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ ബിജെപി പഠനശിബിരം; ഗുരുതര വീഴ്ചയെന്ന് കോൺഗ്രസ് നേതാക്കൾ, തുടർനടപടിക്ക് നിർദേശംഅതേസമയം വിവാദങ്ങൾക്കിടെയിൽ കൂടിയാണ് ഇത്തവണ ചമ്പക്കുളം വള്ളംകളി നടക്കുന്നത്. വള്ളംകളി പ്രമാണിച്ച് കുട്ടനാട് താലൂക്കിൽ പ്രാദേശിക അവധി പ്രഖ്യാപിക്കാത്തതിനെച്ചൊല്ലിയുള്ള വിവാദങ്ങൾ ശക്തമായിരുന്നു. അവധി അനുവദിക്കണമെന്ന് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ സഭയിൽ മുഖ്യമന്ത്രി വി ഡി സതീശനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ നിയമസഭയിൽ വി ഡി സതീശൻ നടത്തിയ അനൗദ്യോഗിക പ്രതികരണം വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമാണ് വഴിതുറന്നത്.‘ആലോചിക്കാം’ എന്നാണ് എംഎൽഎ റെജി ചെറിയാനോട് മുഖ്യമന്ത്രി ഔദ്യോഗികമായി മറുപടി നൽകിയത്. എന്നാൽ തൊട്ടുപുറകെ “ഒരു കാരണവശാലും കൊടുക്കില്ല” എന്ന് തൊട്ടടുത്തിരുന്ന ആളോട് മുഖ്യമന്ത്രി രഹസ്യമായി പറഞ്ഞു. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്കും തുടക്കമായത്. ഇന്ന് എംഎൽഎ റെജി ചെറിയാൻ സഭയിൽ എത്തിയിരുന്നില്ല. മുഖ്യമന്ത്രിയോടുള്ള പ്രതിഷേധ സൂചകമായാണ് നടപടിയെന്നാണ് സൂചന.The post അവധിയില്ലാതെ ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്; സഭയിലെത്താതെ റെജി ചെറിയാൻ appeared first on Kairali News | Kairali News Live.