ഒരു ദിവസത്തിന്റെ തുടക്കം തന്നെ മുട്ടയും കോഫിയും കഴിച്ച് ആരംഭിക്കുന്നവരുടെ എണ്ണം വളരെയധികം വർധിച്ചിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കുമെന്നതും, ഒരു ദിവസം മുഴുവൻ ആക്ടീവ് ആയിരിക്കാൻ സാധിക്കുമെന്നതും ആണ് ഇതൊരു പ്രഭാത ഭക്ഷണമായി തെരഞ്ഞടുക്കുന്നതിന്റെ കാരണം.മുട്ടയിൽ പ്രോട്ടീനും, ആരോഗ്യകരമായ കൊഴുപ്പും, വൈറ്റമിൻ ഡി, വൈറ്റമിൻ ബി എന്നിവ മുട്ടയിൽ ധാരാളമായി അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ രാവിലെ മുട്ട കഴിക്കുന്നതിലൂടെ ശരീരത്തിന് ഒരു ദിവസം മുഴുവൻ ഉണർവ്വോടെ ഇരിക്കാൻ സാധിക്കുന്നു. എന്നാൽ, ദിവസവും ഇത് കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമോ ? ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.also read; ചായയൊക്കെ കുടിച്ചോളൂ; പക്ഷേ ഈ പറയുന്നതൊന്നും കൂടെ കഴിക്കല്ലേ…എന്നാൽ, മുട്ടയിൽ പ്രോട്ടീനുകളല്ലാതെ ശരീരത്തിന് ആവശ്യമായ മറ്റു പോഷകങ്ങൾ ഒന്നും തന്നെ ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇത് ദഹനപ്രശ്നങ്ങൾക്ക് കാരണമാവുകയും ദഹനപ്രക്രിയയെ കാര്യമായി ബാധിക്കുകയും ചെയ്യും. ഒരു മാസത്തിലധികം ഇതേ വിഭവങ്ങൾ തന്നെ നിങ്ങളുടെ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഇവ നിങ്ങളുടെ ശരീരത്തിലെ നല്ല ബാക്ടീരിയയെ ഇല്ലാതാക്കും. ഇതിലൂടെ പൂർണ്ണമായും അനാരോഗ്യകരമായ ഒരു ഘട്ടത്തിലേക്ക് എത്തും. സ്വയം പരിചരണം മാറ്റിവച്ച് ഇത്തരം കാര്യങ്ങളിൽ വിദഗ്ധരുടെ സഹായം തേടുന്നതാണ് എപ്പോഴും നല്ലത്.The post എല്ലാ ദിവസവും മുട്ടയും കാപ്പിയും കഴിക്കാറുണ്ടോ; എന്നാൽ സൂക്ഷിക്കണം appeared first on Kairali News | Kairali News Live.