‘വെറുതെ മാധ്യമവിചാരണ നടത്തി സമയം കളയേണ്ട, നിയമം എന്താണെന്ന് മനസിലാക്കൂ’; ​ഗീനാ കുമാരിയെ പബ്ലിക് പ്രോസിക്യൂട്ടർ പദവിയിൽ നിന്ന് മാറ്റിയതിൽ പ്രതികരിച്ച് അഭിഭാഷകൻ

Wait 5 sec.

പബ്ലിക് പ്രോസികൃൂട്ടർ പദവിയിൽ നിന്ന് ​ഗീനാ കുമാരിയിയെ മാറ്റിയതിൽ പലതരത്തിലുള്ള വ്യാജപ്രചാരണങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സർക്കാരിന്റെ നിർണായക ഇടപെടലെന്ന രീതിയിലാണ് വലതുപക്ഷ മാധ്യമങ്ങൾ വാർത്തകൾ പുറത്തുവിടുന്നത്. ഇപ്പോഴിതാ അഭിഭാഷകനായ എം ആർ രാജേന്ദ്രൻ നായർ ​ഗീനാ കുമാരിയെ പബ്ലിക് പ്രോസിക്യൂട്ടർ പദവിയിൽ നിന്ന് മാറ്റിയതിൽ പ്രതികരിച്ച് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. വെറുതെ മാധ്യമവിചാരണ നടത്തി സമയം കളയാതെ നിയമം എന്താണെന്ന് മനസിലാക്കൂവെന്നാണ് ​ഗീനാ അഭിഭാഷകൻ നിർദ്ദേശിച്ചിരിക്കുന്നത്.also read:‘ജാമ്യഉത്തരവിൽ പ്രോസിക്യൂട്ടറുടെ പേരില്ല, എന്നിട്ടും കരിവാരിത്തേയ്ക്കാൻ ശ്രമം നടക്കുന്നു’; ​ഗീനാ കുമാരിയെ പിന്തുണച്ച് അഭിഭാഷകഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപംഒരു കേസിൽ ഹാജരാകുന്ന വക്കീൽ തൊഴിൽപരമോ അല്ലാത്തതോ ആയ സ്വഭാവദൂഷ്യം കാണിച്ചാൽ അതിന് പരിഹാരം തേടാനുള്ള വഴി വക്കീലിനെതിരെ സ്റ്റേറ്റ് ബാർ കൗൺസിൽ മുമ്പാകെ പരാതി നൽകുക എന്നുള്ളതാണ്. വക്കീലിനെതിരെ അച്ചടക്ക നടപടിയെടുത്ത് ഉചിതമായ ശിക്ഷ വിധിക്കുവാൻ സ്റ്റേറ്റ് ബാർ കൗൺസിലിന് അധികാരമുണ്ട്. അതിന്മേൽ അപ്പീൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ മുമ്പാകെ നിലനിൽക്കും. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ തീരുമാനത്തിനെതിരായി സുപ്രീംകോടതിയെ സമീപിക്കാനും നിയമ വ്യവസ്ഥയുണ്ട്.ഒരു കോടതിയുടെ തീരുമാനം തെറ്റാണ് എന്ന് അഭിപ്രായമുള്ള കക്ഷിക്ക് കോടതിയുടെ തീരുമാനം ചോദ്യം ചെയ്ത് അപ്പീൽ കോടതിയിലോ ഹൈക്കോടതിയിലോ നടപടിയെടുക്കാൻ കഴിയും. കേസിൽ ഹാജരായ വക്കീലിനെ ശിക്ഷിക്കുവാൻ അപ്പീൽ കോടതിക്ക് അധികാരം ഇല്ല. വെറുതെ മാധ്യമ വിചാരണ നടത്തി സമയം കളയുന്നതിനു പകരം നിയമം എന്താണ് എന്ന് മനസ്സിലാക്കി മുന്നോട്ടു പോകുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നുന്നു.The post ‘വെറുതെ മാധ്യമവിചാരണ നടത്തി സമയം കളയേണ്ട, നിയമം എന്താണെന്ന് മനസിലാക്കൂ’; ​ഗീനാ കുമാരിയെ പബ്ലിക് പ്രോസിക്യൂട്ടർ പദവിയിൽ നിന്ന് മാറ്റിയതിൽ പ്രതികരിച്ച് അഭിഭാഷകൻ appeared first on Kairali News | Kairali News Live.