ഉന്നതവിദ്യാഭ്യാസം കാവിച്ചായമണിയുമ്പോൾ സർക്കാർ കാഴ്ചക്കാരായി മാറിനിൽക്കുന്നു: ഷിജു ഖാൻ

Wait 5 sec.

സർവകലാശാലകളിൽ നടക്കുന്ന കാവിവൽക്കരണത്തെപ്പറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ മിണ്ടാത്തതിന് കാരണം ഭയമോ വിധേയത്വമോ അതോ ഡീലിൻ്റെ ഭാഗമോ എന്ന് വ്യക്തമാക്കണമെന്ന് കേരള സർവകലാശാല സിൻഡിക്കറ്റ് അംഗം ഷിജു ഖാൻ. കെ എം ഷാജി തന്റെ മുറിയിൽ തൂക്കിയിട്ടിരിക്കുന്ന മോദിച്ചിത്രം പാവങ്ങളുടെ വീടിനുമുന്നിൽ തൂക്കാൻ ശ്രമിക്കുന്നതുപോലെ മന്ത്രി റോജി എം ജോൺ തന്റെ മുറിയിൽ സർസംഘചാലകിന്റെ പടം ഇതിനകം തൂക്കിയിട്ടിട്ടുണ്ടാകുമല്ലേ എന്നും അദ്ദേഹം ഒരു മാധ്യമത്തിൽ എഴുതിയ ലേഖനത്തിൽ ചോദിച്ചു. ഉന്നതവിദ്യാഭ്യാസരംഗത്ത് സമ്പൂർണ കാവിവൽക്കരണം നടക്കുമ്പോൾ സംസ്ഥാന സർക്കാർ കാഴ്ചക്കാരായി മാറിനിൽക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഉന്നത വിദ്യാഭ്യാസവകുപ്പ് സർവകലാശാലകളിൽ തങ്ങൾക്ക് ഇഷ്‌ടമുള്ളതെല്ലാം ചെയ്തുകൂട്ടുന്ന താൽക്കാലിക വിസിമാർക്ക് സർവപിന്തുണയും നൽകുകയാണെന്ന് പറഞ്ഞ അദ്ദേഹം എംജി സർവകലാശാല സെനറ്റിലേക്ക് മാനദണ്ഡങ്ങൾ ലംഘിച്ച്‌ 19 സംഘപരിവാറുകാരെയാണ് നിയമിച്ചതെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നിശ്ശബ്ദത പാലിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താൽക്കാലിക വിസി നിയമനത്തിനുള്ള സീനിയർ പ്രൊഫസർമാരുടെ പാനൽ സംസ്ഥാന സർക്കാർ നൽകിയില്ലെന്നും ഇതേ തുടർന്ന് ഗവർണർ നടത്തിയ ഏകപക്ഷീയ നിയമനത്തിന് സർക്കാ‌ർ കൂട്ടുനിന്നെന്നും ഷി​ഗു ഖാൻ വ്യക്തമാക്കി.മൂന്ന് താൽക്കാലിക വിസിമാർ പദവിയുടെ ഔന്നത്യം മറന്ന് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തെന്നും സർക്കാരിന് അതിൽ ഒരു രോഷവും തോന്നിയില്ലെന്നും ഷിജു ഖാൻ ലേഖനത്തിൽ പറയുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയും പ്രൊഫ. ആർ ബിന്ദു ഉന്നത വിദ്യാഭ്യാസമന്ത്രിയായിരുന്ന ഘട്ടത്തിൽ ആർഎസ്എസ് തീട്ടൂരങ്ങളെയും കാവിവൽക്കരണ ശ്രമങ്ങളെയും അതിശക്തമായി നേരിട്ടപ്പോൾ കാർഷിക സർവകലാശാലയിൽ ഗവർണർ തന്നിഷ്‌ട പ്രകാരം താൽക്കാലിക വിസി നിയമനം നടത്തുമ്പോൾ ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക്‌ മിണ്ടാട്ടമില്ലെന്നും ചൂണ്ടിക്കാട്ടി.ALSO READ: അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്ക്; മഹാത്മാഗാന്ധി സർവകലാശാലയിൽ ബോർഡുകൾക്കും ബാനറുകൾക്കും നിയന്ത്രണമേർപ്പെടുത്തി വിസിയുടെ പ്രതികാര നടപടിആർഎസ്എസ് പദ്ധതി നടപ്പാക്കുന്ന താൽക്കാലിക വിസിയുടെ ധിക്കാരത്തെയും ലോക്‌ഭവന്റെ ജനാധിപത്യവിരുദ്ധ നിലപാടുകളെയും അതിശക്തമായി നേരിട്ട കേരള സർവകലാശാലയിലും ഭരണമാറ്റത്തോടെ വർഗീയവാദികൾ മാളങ്ങളിൽനിന്ന് പുറത്തുവന്നെന്ന് അദ്ദേഹം പറഞ്ഞു. താൽക്കാലിക വൈസ് ചാൻസലറുടെ നിർദേശത്താൽ പുറപ്പെടുവിച്ച സർക്കുലർ പ്രകാരം ബോർഡ് ഓഫ് സ്റ്റഡീസിലേക്ക് അദ്ദേഹം ഏകപക്ഷീയമായി നിയമനം നടത്താൻ പോകുകയാണെന്ന് ഷിജു ഖാൻ പറഞ്ഞു. സിൻഡിക്കറ്റ് ചേരാതെയും സിൻഡിക്കറ്റിൽ നിക്ഷിപ്തമായ അധികാരത്തെ കവർന്നെടുത്തുമാണ് നീങ്ങുന്നതെന്നും സർവകലാശാലയ്ക്ക് കീഴിലുള്ള 37 വിഷയങ്ങളിലേക്കുള്ള പഠന ബോർഡുകളിലേക്കാണ് നിയമനം എന്നും അദ്ദേഹം വ്യക്തമാക്കി. ബോർഡ് ഓഫ് സ്റ്റഡീസിൽ സംഘപരിവാറിന് വിധേയരായവരെയും അയോഗ്യരെയും കുത്തിനിറയ്ക്കുക വഴി, പാഠ്യപദ്ധതിയിൽ ഉൾപ്പെടെ സമ്പൂർണ കാവിവൽക്കരണമാണ് നടക്കാൻ പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കേരള സർവകലാശാലയെ ഓൺലൈൻ ഭരണത്തിലൂടെ ​ തകർക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം സിൻഡിക്കറ്റ്, സെനറ്റ്, അക്കാദമിക് കൗൺസിൽ തുടങ്ങിയ ബോഡികളെ അപ്രസക്തമാക്കാൻ നിയമവിരുദ്ധ നടപടികൾ സ്വീകരിക്കുകയാണെന്നും കുറ്റപ്പെടുത്തി. സമിതികളുടെ യോഗങ്ങൾ മുടങ്ങി, സിൻഡിക്കറ്റ് യോഗം ചേരാതിരുന്നാൽ ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്ന തീരുമാനങ്ങൾ എടുക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർവകലാശാലയുടെ സർവമേഖലകളിലും അരാജകത്വം സൃഷ്‌ടിച്ചിരിക്കുകയാണെന്നും സംഘപരിവാർ പിന്തുണയോടെ, കേരള സർവകലാശാല താൽക്കാലിക വിസി നടത്തുന്ന നിയമവിരുദ്ധ നടപടികളെ ചോദ്യം ചെയ്തേ മതിയാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The post ഉന്നതവിദ്യാഭ്യാസം കാവിച്ചായമണിയുമ്പോൾ സർക്കാർ കാഴ്ചക്കാരായി മാറിനിൽക്കുന്നു: ഷിജു ഖാൻ appeared first on Kairali News | Kairali News Live.