ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം?വനിതാ സുഹൃത്തിന്റെ ബന്ധുക്കള്‍ കസ്റ്റഡിയിൽ

Wait 5 sec.

പത്തനംതിട്ട ചിറ്റാറിൽ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന സംശയവുമായി കുടുംബം രം​ഗത്ത്. ചിറ്റാർ സ്വദേശിയായ 35 കാരൻ സന്ദീപിന്റെ മരണത്തിലാണ് ദുരൂ​ഹതയേറുന്നത്. സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ഇന്നലെ വൈകിട്ടാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ കുഴിയിൽ സന്ദീപിനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ALSO READ: ‘കെപിസിസിയുടെ പഠന കേന്ദ്രത്തിൽ ബിജെപി പഠനശിബിരം’; സർക്കാരിനെ മാത്രമല്ല’; പാർട്ടിയേയും സംഘപരിവാറിന്‌ അടിയറ വെയ്ക്കുകയാണ്‌ കോൺഗ്രസെന്ന് വി കെ സനോജ്അതേസമയം മൂന്നുപേർ നിലവിൽ പൊലീസ് കസ്റ്റഡിയിൽ ആണ്. സന്ദീപിന്റെ വനിതാ സുഹൃത്തിന്റെ ബന്ധുക്കളാണ് കസ്റ്റഡിയിലുള്ളത്. യുവാവിന്റെ പോസ്റ്റുമോർട്ടത്തിന് ശേഷമാകും ഇവരുടെ അറസ്റ്റ് നടപടികളിലേക്ക് പൊലീസ് നീങ്ങുക.Three people have been taken into police custody in connection with the death of 35-year-old Sandeep from Chittar, Pathanamthitta. The family of Sandeep has raised suspicions of murder.The post ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം? വനിതാ സുഹൃത്തിന്റെ ബന്ധുക്കള്‍ കസ്റ്റഡിയിൽ appeared first on Kairali News | Kairali News Live.