സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുനാളുകളായി സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ സ്വർണവിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ പവന് 1,05,560 രൂപയായിരുന്നു.ഇന്ന് പവന് 680 രൂപ കുറഞ്ഞ് 1,04,880 രൂപയും ഗ്രാമിന് 85 രൂപ കുറഞ്ഞ് 13,110 രൂപയുമായി. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജൂൺ 25നായിരുന്നു. അന്ന് പവന് 1,02,760 രൂപയും ഗ്രാമിന് 12,845 രൂപയുമായിരുന്നു. ജൂൺ 1,2,3 തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയിരുന്നത് അന്ന് പവന് 114,560 രൂപയും ഗ്രാമിന് 14,320 രൂപയുമായിരുന്നു.also read:ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം? വനിതാ സുഹൃത്തിന്റെ ബന്ധുക്കള്‍ കസ്റ്റഡിയിൽവില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കണക്കാക്കപ്പെടുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണവില നിർണയിക്കപ്പെടുന്നത്.അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് ഗ്രാമിന് 245 രൂപയും കിലോഗ്രാമിന് 2,45,000 രൂപയുമാണ്.അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.The post ഇന്ന് സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വില അറിയാം appeared first on Kairali News | Kairali News Live.