ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ ഇംഗ്ലണ്ടും ഘാനയും തമ്മിലുള്ള പോരാട്ടം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിരന്തരം ആക്രമണം അഴിച്ചുവിട്ട ഇംഗ്ലണ്ടിനെ ഘാനയുടെ പ്രതിരോധനിരയും ഗോൾകീപ്പറും പിടിച്ചു കെട്ടുകയായിരുന്നു. കളിയിൽ വിജയിച്ച് നോക്ക്–ഔട്ട് ഘട്ടത്തിലേക്ക് യോഗ്യത ഉറപ്പിക്കാനായിരുന്നു ഇംഗ്ലണ്ടിന്റെ വരവ്. ക്രൊയേഷ്യക്കെതിരെ നേടിയ വിജയം ഇന്നും ആവർത്തത്തിക്കാൻ ഇറങ്ങിയ ഇംഗ്ലണ്ടിനെ പക്ഷെ ഘാന പ്രതിരോധ മതിൽ കെട്ടി തടഞ്ഞു.Also read: ലോകകപ്പിൽ ഉസ്‌ബെക്കിസ്ഥാനെ അഞ്ചു ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ; ഇരട്ടഗോളുമായി തിളങ്ങി ക്രിസ്ത്യാനോ റൊണാൾഡോഹാരി കയ്‌നും , ജൂഡ് ബില്ലിങ്‌ഹാമും, മാർക്ക് രാഷ്‌ഫോർഡും അടങ്ങിയ ടീം നിരന്തരം ആക്രമണം അഴിച്ചു വിട്ടപ്പോഴും ഘാനക്കാർ പതറിയില്ല. കളിയുടെ സിംഹഭാഗം സമയത്തും പന്ത് നിയന്ത്രിച്ച ഇംഗ്ലണ്ട് ഗോൾ വല ലക്ഷ്യമാക്കി 19 ഷോട്ടുകൾ ഉതിർത്തെങ്കിലും ഒന്നും ലക്ഷ്യ കണ്ടില്ല.അതേസമയം ഇംഗ്ലീഷ് ഗോൾ മുഖത്തേക്ക് മൂന്നു ഷോട്ടുകൾ മാത്രമാണ് ഘാന പായിച്ചത് .The post ഫിഫ ലോകകപ്പ് 2026: ഗോൾരഹിത സമനിലയിൽ അവസാനിച്ച് ഇംഗ്ലണ്ട് ഘാന പോരാട്ടം appeared first on Kairali News | Kairali News Live.