തുറമുഖം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങിയതിന് ശേഷമുള്ള ആയിരാമത്തെ കപ്പൽ എംഎസി ലൂസിയാന വിഴിഞ്ഞം തീരത്തെത്തി. ഇതിലൂടെ ഉദ്ഘാടനം കഴിഞ്ഞു 2 വർഷം തികയുന്നതിനുള്ളിൽ ചരിത്രനേട്ടം കൈവരിച്ചിരിക്കയാണ് വിഴിഞ്ഞം തുറമുഖം.20 ലക്ഷം കണ്ടെയ്നറുകളാണ് ഈ കപ്പലിനൊപ്പം തീരത്തെത്തിയത്. 1000 ദീപങ്ങൾ തെളിയിച്ചാണ് ഈ ചരിത്ര മുഹൂർത്തം വി. മാക്കിനൊപ്പം കൊല്ലം ഉളിയക്കോവ് ആഘോഷിച്ചത്. രണ്ടു വർഷമായിട്ടും ഗേറ്റ് തുറന്നു ചരക്കു ഗതാഗതം തുടങ്ങിയിട്ടില്ല. ഗേറ്റ് തുറന്നാലേ തുറമുഖത്തിൽ നിന്നുള്ള പ്രയോജനം നാട്ടുകാർക്ക് ലഭിക്കൂ. അതിനാൽ ഗേറ്റ് ഉടൻ തുറക്കണമെന്നും ജനങ്ങൾ അധികാരികളോട് ആവശ്യപ്പെട്ടു.നഗറിലെ ഏറ്റവും മുതിർന്നയാളും കുഞ്ഞു കുട്ടിയും ചേർന്നാണ് ആദ്യ ദീപം തെളിയിച്ചത്. നഗർ പ്രസിഡണ്ട് സ്വാഗതം പറഞ്ഞു. വി മാക്ക് കോർഡിനേറ്റർ എസ്. മോഹനകുമാർ സ്വാഗതം ആശംസിച്ചു. സുരേഷ് ആശംസപ്രസംഗം നടത്തി. നഗറിലെ സൂര്യ നിർമിച്ച MSC കപ്പലിന്റെ മാതൃകയും പ്രദർശിപ്പിച്ചു. ഒന്ന് മുതൽ 26 വരെ അവരവരുടെ വീടുകളിലും ബാക്കി 28 മുതൽ 131 വരെ യുള്ള വീട്ടുകാർ ഒരു സ്ഥലത്തും ആണ് ദീപം തെളിയിച്ചത്. 21വർഷം മുമ്പ് തുറമുഖത്തിന് വേണ്ടി തിരുവന്തപുരത്തു സമരം ചെയ്ത പല കുട്ടികളും അവരുടെ മക്കളുമായിട്ടാണ് ഗേറ്റ് തുറക്കാനുള്ള സമരത്തിൽ ദീപം തെളിയിച്ചത്. പങ്കെടുത്ത എല്ലാവർക്കും മധുരപലഹാരങ്ങളും വിതരണം ചെയ്തു.കഴിഞ്ഞ 26 വർഷമായി തിരുവനന്തപുരത്തെ തുറമുഖത്തിനായിള്ള എല്ലാ സഹന സമരത്തിനും നിത്യ പ്രഭ നഗർ സാന്നിധ്യമുണ്ട്. കാരണം TRIVANDRUM തുറമുഖത്തിന്റെ പ്രയോജനം ഏറ്റവും കൂടുതൽ ലഭിക്കാൻ സാധ്യതയുള്ളത് കൊല്ലം പോർട്ടിനും. നാട്ടിനും ആണ് എന്ന തിരിച്ചറിവാണ്.കൂടാതെ ഇന്ത്യയുടെ കവാടമായി മാറാൻ സാദ്ധ്യതയുള്ള TRV ക്കായി എന്നും നിത്യപ്രഭ നഗറും ഉണ്ടാകുംThe post ഒന്നര വർഷത്തിനിടെ 1000 കപ്പലുകളെത്തുന്ന ആദ്യ തുറമുഖം; എംഎസി ലൂസിയാനയെ സ്വീകരിച്ച് കൊല്ലം ഉളിയക്കോവ് appeared first on Kairali News | Kairali News Live.