കൊല്ലം വനം വകുപ്പ് ഓഫീസിൽ ഉപരോധ സമരവുമായി എൻജിഒ യൂണിയൻ. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ സ്ഥലംമാറ്റത്തിന് എതിരെയാണ് എൻജിഒ യൂണിയന്റെ സമരം. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയും ജൂനിയർ സൂപ്രണ്ടുമായ വി. ആർ. അജുവിനെയാണ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സെന്തിരുണിയിലേക്ക് സ്ഥലം മാറ്റിയത്.വി ആർ അജുവിന് പകരം വന്ന ഉദ്യോഗസ്ഥനും അസോസിയേഷൻ നേതാവുമായ സജു ബി നെറ്റൊയെ ജോലിയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്ന് യൂണിയൻ വ്യക്തമാക്കി. തിരുവനന്തപുരം ഡിവിഷൻ ഓഫീസിൽ ജൂനിയർ സൂപ്പറണ്ടായി ജോലി ചെയ്തിരുന്ന സജുവിനെ സ്വന്തം ജില്ലയിലേക്ക് മാറ്റുകയായിരുന്നു.ALSO READ: സ്ത്രീസുരക്ഷാ പദ്ധതിയിൽ മുഖ്യമന്ത്രിയുടേത് പ്രതിഷേധാർഹമായ നിലപാട്, എന്തിനാണ് പാവപ്പെട്ട സ്ത്രീകളോട് അനാവശ്യ വീറും വാശിയും?: പിണറായി വിജയൻസജു ബി നെറ്റൊയെ ജോലിയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്ന് യൂണിയൻ അറിയിച്ചതോടെ എൻജിഒ യൂണിയൻ, എൻജിഒ അസോസിയേഷൻ പ്രവർത്തകർ നേർക്കുനേർ രംഗത്തെത്തി. ചേരിതിരിഞ്ഞ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. പിന്നാലെ സ്ഥിതിഗതികൾ സംഘർഷാവസ്ഥയിലേക്കും നീങ്ങി.Kerala NGO Union Stages Protest at Kollam Forest Office Over Transfer RowThe post മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ സ്ഥലംമാറ്റം; കൊല്ലം വനം വകുപ്പ് ഓഫീസിൽ എൻജിഒ യൂണിയന്റെ ഉപരോധ സമരം appeared first on Kairali News | Kairali News Live.