തിരുവനന്തപുരം | പി എം ശ്രീ കരാറുമായി ബന്ധപ്പെട്ട വിവാദം മുറുകുന്നതിനിടെ സത്യം വെളിപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി. ഇടത് സര്‍ക്കാര്‍ പി എം ശ്രീ കരാറില്‍ ഒപ്പിട്ടപ്പോള്‍ ലഭിച്ചത് പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ടല്ലെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍ സമ്മതിച്ചു. 99 കോടി രൂപ ലഭിച്ചത് എസ് എസ് കെ ഫണ്ടാണെന്ന് അദ്ദേഹം നിയമസഭയില്‍ അറിയിച്ചു. കേരളത്തിന് അര്‍ഹതപ്പെട്ട 1,151 കോടി രൂപ കേന്ദ്രം തടഞ്ഞുവച്ചെന്നും മന്ത്രി പറഞ്ഞു.തടഞ്ഞുവെച്ച ഫണ്ട് ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പിടാന്‍ നിര്‍ബന്ധിതരായത്. പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള അവകാശം സംസ്ഥാനത്തിന് ഇല്ല. എന്നാല്‍, സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ എന്ത് പഠിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിന് തീരുമാനിക്കാം. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് പ്രവര്‍ത്തിക്കും.പദ്ധതിയില്‍ കേരളം 40 ശതമാനവും കേന്ദ്രം 60 ശതമാനവുമാണ് ഫണ്ട് നല്‍കുന്നത്. അതേസമയം, എല്‍ ഡി എഫ് സര്‍ക്കാര്‍ കരാറില്‍ ഒപ്പിടുന്ന സമയത്ത് ചര്‍ച്ചകള്‍ നടന്നതായി കാണുന്നില്ല. എന്നാല്‍, ഉദ്യോഗസ്ഥ തലത്തിലെ ചര്‍ച്ചകളുമായി മുന്നോട്ടുപോകാമെന്ന് സര്‍ക്കാരിന് ഉപദേശം ലഭിച്ചതായി കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.Content Highlights:Education Minister V Sivankutty admitted that the Left government received PM SHRI funds disguised as Samagra Shiksha Kerala allocations. This admission clarifies the ongoing dispute between the state and the center regarding education funding. The statement addresses recent financial debates.