ഇറാൻ അമേരിക്ക സംഘർഷം അവസാനിക്കുന്നു. സൈനിക നടപടികൾ അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. ദിവസങ്ങളായി നടന്നു കൊണ്ടിരിക്കുന്ന പ്രത്യാഘാതങ്ങൾക്ക് വിരാമിട്ടു കൊണ്ടാണ് നാളെ ദോഹ സമാധാന ചർച്ചകൾക്ക് വേദിയാവുക.സൈനിക നീക്കങ്ങൾ തത്കാലം നിർത്തി വയ്ക്കാനും ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾക്ക് അതിവേഗം സഞ്ചരിക്കാനുമുള്ള സാഹചര്യം ഒരുക്കാനും ഇരുപക്ഷവും സമ്മതിച്ചു. ഭാവിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കുന്നതും ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ഹോട്ട്ലൈൻ സംവിധാനം ഏർപ്പെടുത്തുന്നതും ചർച്ചയിലുണ്ട്.also read; വെനസ്വേലയിലെ ഭൂകമ്പം: കൊല്ലപ്പെട്ടവരിൽ അർജന്റീനിയൻ ഫുട്ബോൾ താരത്തിന്റെ ഭാര്യയും മക്കളുംനേരത്തെ സിറ്റ്സ്വർലൻഡിൽ നടക്കാനിരുന്ന ചർച്ചയാണ് പിന്നീട് ദോഹയിലേക്ക് മാറ്റിയത്. ഹോർമുസ് കടലിടുക്കിന്റെ ഗതാഗത നിയന്ത്രണം തങ്ങൾക്ക് ആണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അവകാശപ്പെട്ടെങ്കിലും അമേരിക്ക ഈ വാദത്തെ തള്ളി. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന തർക്കത്തിന് കാരണമായിരുന്നു.ജൂണിൽ ഒപ്പുവച്ച സമാധാന കരാറിലുണ്ടായ ലംഘനമാണ് പുതിയ സംഘർഷഘങ്ങൾക്ക് വഴിവച്ചത്. വാണിജ്യ കപ്പലുകൾക്ക് സുരക്ഷിത പാതയൊരുക്കാൻ ഇറാനും, ഉപരോധം തീർക്കാൻ അമേരിക്കയും കരാർ പ്രകാരം സമ്മതിച്ചിരുന്നു. ഈ ധാരണകൾ പാലിക്കാത്തത് സമാധാന കരാറിനെ ബാധിച്ചു.The post ഇറാൻ അമേരിക്ക സംഘർഷം അവസാനിക്കുന്നു; ദോഹയിൽ നാളെ സമാധാന ചർച്ച appeared first on Kairali News | Kairali News Live.