വാഹനങ്ങൾ നിത്യ ജീവിതത്തിൽ അത്യാന്താപേക്ഷിതമാണ്. പല ആവശ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയായിരിക്കും പലരും ഒരു കാറ് സ്വന്തമാക്കുന്നത്. എന്നാൽ പ്രായമായവരെ കൊണ്ട് പോകുമ്പോൾ ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്. വാഹനത്തിൽ കയറുന്നതും ഇറങ്ങുന്നതുമൊക്കെ പ്രായമായവർക്ക് ബുദ്ധിമുട്ടാണ് പ്രത്യേകിച്ച് ഉയർന്ന പ്ളാറ്റ്ഫോമുകളുള്ള വാഹനങ്ങളിൽ കാലെടുത്തുവയ്ക്കാനും കയറിയിരിക്കാനും പ്രായം ചെന്നവർക്ക് പ്രായസമാണ്. എന്നാൽ ഇതിന് പരിഹാരമുണ്ട്. അധികം പ്രയാസപ്പെടാതെ ഇരിക്കാനും എഴുന്നേൽക്കാനും വാതിൽ തുറന്നിറങ്ങാനും കഴിയുന്ന ഫാമിലി കാറുകൾ. ഇന്ത്യൻ വാഹനവിപണിയിലെ ചില മികച്ച ഫാമിലി കാറുകൾ.1. മാരുതി വാഗൺ ആർഏറ്റവുമധികം വിറ്റുപോകുന്ന കാറുകളിൽ ഒന്നാണ് മാരുതി വാഗൺ ആർ. വലിയ ഡോറുകളും ഏറെ സ്പേഷ്യസ് ആയ ഉൾവശവുമാണ് വാഗൺ ആറിന്റെ സവിശേഷത. കൂടാതെ മുൻസീറ്റുകളിൽ മുതിർന്നവർക്ക് എളുപ്പത്തിൽ കയറിയിരിക്കാനും ഇറങ്ങാനും കഴിയുന്നു. ഭേദപ്പെട്ട മൈലേജ് കൂടിയാകുമ്പോൾ മാരുതി വാഗൺ ആർ ഏവർക്കും പ്രിയങ്കരമാകും.ALSO READ :ഫോക്സ്വാഗൺ ജീവനക്കാരുടെ പണി പോകും ! കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി കമ്പനി2.ടാറ്റ പഞ്ച്ടാറ്റയുടെ ഈ മൈക്രോ എസ്യുവി സിറ്റിയിൽ മികച്ച പെർഫോമൻസ് നൽകുന്നതാണ്. പുറമേ കാണുന്ന വലിപ്പത്തെക്കാൾ നല്ല സ്പേസ് ഉള്ളിൽ ഉണ്ട്. വാഗൺ ആറിന്റെതുപോലെ ടോൾബോയ് തരം സീറ്റിംഗും 90 ഡിഗ്രി തുറക്കാവുന്ന ഡോറുകളും ഇവയ്ക്കുമുണ്ട് . ഉള്ളിൽ ഡോർ ഹാന്റിലിൽ അത്യാവശ്യം വേണ്ട സാധനങ്ങളും വയ്ക്കാൻ സാധിക്കും.3.മാരുതി ബ്രെസമുതിർന്നവർ ഉപയോഗിക്കുന്ന വസ്തുക്കൾ വയ്ക്കാവുന്ന ബൂട്സ്പേസ് വാഹനത്തിന്റെ പ്രത്യേകതയണ്. അധികം ഉയരമില്ലാത്തിനാൽ മുതിർന്നവർക്ക് നേരെ കയറാൻ കഴിയുന്ന തരത്തിലാണ് സീറ്റുകളുടെ അറേഞ്ച്മെന്റ്. അതിനാൽ പ്രായമായവർക്ക് എളുപ്പത്തിൽ കയറാനും ഇറങ്ങാനും കഴിയും.The post മുതിർന്നവർ കാറിൽ കയറാൻ ബുദ്ധിമുട്ടുണ്ടോ? എന്നാൽ പരിഹാരം ഇതാ appeared first on Kairali News | Kairali News Live.