സ്ത്രീസുരക്ഷാ പദ്ധതി ഗുണഭോക്താക്കളെ വീണ്ടും അപമാനിച്ച് മുഖ്യമന്ത്രി; ഇരട്ടത്താപ്പെന്ന് പ്രതിപക്ഷം

Wait 5 sec.

സ്ത്രീസുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കളെ അപമാനിച്ച് വീണ്ടും മുഖ്യമന്ത്രി. ഗുണഭോക്താക്കളുടെ കാര്യത്തിൽ വലിയ പരാതികൾ ഉണ്ടെന്നാണ് മുഖ്യമന്ത്രി സഭയിൽ ഇന്ന് പറഞ്ഞത്. പദ്ധതിയിൽ മുഖ്യമന്ത്രി സ്വീകരിക്കുന്നത് ഇരട്ടത്താപ്പ് നയമെന്ന് പ്രതിപക്ഷം വിമർശിച്ചു. കൃത്യമായ പരിശോധനകളിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയതെന്ന് പ്രതിപക്ഷ നേതാവ് സഭയിൽ വ്യക്തമാക്കി. പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവും പ്രതിപക്ഷം സഭയിൽ അറിയിച്ചു.സ്ത്രീസുരക്ഷാ പദ്ധതിയിൽ മൂന്നുമാസത്തെ തുക കുടിശ്ശിക ആകുകയും പദ്ധതി അട്ടിമറിക്കുമോ എന്ന ആശങ്ക ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ പദ്ധതിയിലെ 16 ലക്ഷം വരുന്ന ഗുണഭോക്താക്കളെ അപമാനിക്കുന്ന സമീപനം മുഖ്യമന്ത്രി ആവർത്തിച്ചു. എൽഡിഎഫ് സർക്കാർ തെരഞ്ഞെടുപ്പ് സമയത്ത് സ്ത്രീകളെ പറ്റിക്കുന്നതിനു വേണ്ടി പ്രഖ്യാപിച്ച പദ്ധതിയാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു.2025 ഒക്ടോബർ 29ന് എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് സ്ത്രീസുരക്ഷാ പദ്ധതിയെന്ന് നോട്ടീസ് നൽകിയ എ സി മൊയ്തീൻ പറഞ്ഞു. നവംബർ ഒന്നു മുതൽ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള നടപടികൾ ആരംഭിച്ചു. ഫെബ്രുവരി മുതൽ തുക നൽകി തുടങ്ങി. എന്നാൽ മുഖ്യമന്ത്രിയുടെ സമീപനം തുടക്കം മുതൽ നിഷേധാത്മകമാണെന്നും എ സി മൊയ്തീൻ കുറ്റപ്പെടുത്തി.സുതാര്യമായാണ് ഗുണഭോക്ത പട്ടിക തയ്യാറാക്കിയത് എന്നത് മുഖ്യമന്ത്രിക്ക് അറിവുള്ള കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഈ പദ്ധതി അട്ടിമറിക്കുന്നതിന് വേണ്ടി നീക്കം നടക്കുന്നതായും അതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം നോട്ടീസ് സ്പീക്കർ തള്ളി. മുഖ്യമന്ത്രിയുടെ നിഷേധാത്മക മറുപടിയിൽ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം രേഖപ്പെടുത്തിയത്.16 ലക്ഷം ഗുണഭോക്താക്കൾ ഉള്ള 5 ലക്ഷം പേരുടെ അപേക്ഷകൾ സർക്കാരിന്റെ മുന്നിൽ നിൽക്കുന്ന പദ്ധതിയെ അട്ടിമറിക്കരുത് എന്ന പ്രതിപക്ഷ ആവശ്യം സർക്കാർ പരിഗണിക്കുമെന്ന പ്രതീക്ഷയിൽ പ്രതിപക്ഷം സഭയിൽ തുടർന്നു. അതേസമയം പദ്ധതി അട്ടിമറിക്കപ്പെട്ടാൽ ശക്തമായ പ്രതിഷേധത്തിന് ആകും സർക്കാർ സാക്ഷ്യം വഹിക്കേണ്ടി വരിക എന്നും പ്രതിപക്ഷം ഓർമിപ്പിച്ചു.The post സ്ത്രീസുരക്ഷാ പദ്ധതി ഗുണഭോക്താക്കളെ വീണ്ടും അപമാനിച്ച് മുഖ്യമന്ത്രി; ഇരട്ടത്താപ്പെന്ന് പ്രതിപക്ഷം appeared first on Kairali News | Kairali News Live.