പി എം എ വൈ വിഷയത്തില്‍ മന്ത്രി കെ എം ഷാജിയെ അഭിനന്ദിച്ച് തിരുവനന്തപുരം കോർപറേഷൻ

Wait 5 sec.

തിരുവനന്തപുരം| പി എം എ വൈ എംബ്ലം പതിപ്പിക്കല്‍ വിഷയത്തില്‍ മന്ത്രി കെ എം ഷാജിക്ക് അഭിനന്ദനവുമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍. പി എം വൈ എ എംബ്ലം വീടുകളില്‍ പതിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് മന്ത്രി പറയുന്ന വീഡിയോ ടെലിവിഷനില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു മേയര്‍ വി വി രാജേഷ് മന്ത്രിയെ അഭിനന്ദിച്ചത്.ഇന്ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് അഭിനന്ദനം അറിയിച്ചത്. ബജറ്റ് അവതരണത്തില്‍ കോര്‍പ്പറേഷന്‍ ഭരണസമിതിയും എംബ്ലം വിഷയം ഉന്നയിച്ചിരുന്നുവെന്നും അതേ നിലപാട് സ്വീകരിച്ച തദ്ദേശമന്ത്രി ഷാജിക്ക് അഭിനന്ദനം അറിയിക്കുന്നുവെന്നും മേയര്‍ പറഞ്ഞു.Content Highlights:Thiruvananthapuram Corporation congratulated Minister KM Shaji regarding the PMAY emblem issue. Mayor VV Rajesh praised the minister during a council meeting by playing a video clip. The Mayor noted that the local body held the same stance during its budget presentation.