തിരുവനന്തപുരം| പോളിയോ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ അഞ്ച് വയസിന് താഴെയുളള എല്ലാ കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കും. 19,80,224 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുക. ഇതിനായി 22,288 ബൂത്തുകളാണ് സജീകരിച്ചിട്ടുള്ളത്.നാളെ രാവിലെ എട്ട് മണിക്ക് തിരുവനന്തപുരം തൈക്കാട് മാതൃ-ശിശു ആശുപത്രിയില്‍ മന്ത്രി കെ മുരളീധരന്‍ പരിപാടി സംസ്ഥാന വ്യാപകമായി ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി സി പി ജോണ്‍ അധ്യക്ഷനാകും. ഡോ ശശി തരൂര്‍ എം പി, തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി വി രാജേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.യാത്രാവേളയില്‍ തുള്ളിമരുന്ന് നല്‍കുന്നതിന് 539 ട്രാന്‍സിറ്റ് ബൂത്തുകള്‍, 283 മൊബൈല്‍ ബൂത്തുകള്‍, ഒമ്പത് ഉത്സവ/മേളകളിലെ ബൂത്തുകളും ക്രമീകരിച്ചു. പോളിയോ ദിനത്തില്‍ ബൂത്തുകളില്‍ എത്താത്ത കുഞ്ഞുങ്ങള്‍ക്ക് 29നും 30നും വീടുകളിലെത്തി നല്‍കും.കേരളത്തില്‍ 2000ന് ശേഷവും ഇന്ത്യയില്‍ 2011നു ശേഷവും പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2014 മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോമുക്ത രാജ്യമായി പ്രഖ്യാപിച്ചു.Content Highlights:The nationwide pulse polio immunization drive will be conducted across Kerala tomorrow for children below five years of age. Health Minister K Muraleedharan will inaugurate the state-level campaign at the Thycaud Mother and Child Hospital in Thiruvananthapuram. Over nineteen lakh children will receive the vaccine drops at more than twenty-two thousand booths set up across the state.