2026 ഫിഫ ലോകകപ്പിൽ ഫുട്ബോൾ ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് കേപ് വെർദെ റൗണ്ട് ഓഫ് 32ലേക്ക് യോഗ്യത നേടി ചരിത്രം കുറിച്ചു. അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന, വെറും അഞ്ചര ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള പത്ത് അഗ്നിപർവ്വത ദ്വീപുകളുടെ കൂട്ടായ്മയാണ് കേപ് വെർദെ. ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലെത്തുന്ന ചരിത്രത്തിലെ ഏറ്റവും ചെറിയ രാജ്യമാെന്ന റെക്കോർഡ് ഇതോടെ ഈ ദ്വീപുരാഷ്ട്രത്തിന് സ്വന്തമായി. ടൂർണമെന്റിന്റെ തുടക്കത്തിൽ ഗ്രൂപ്പിലെ 'ദുർബലർ' എന്ന് വിശേഷിപ്പിക്കപ്പെട്ട 'ബ്ലൂ ഷാർക്സ്' വിധി എഴുതിയവരുടെ പേനത്തുമ്പുകളെ വിറപ്പിച്ചുകൊണ്ട് തങ്ങളുടെ കരുത്ത് തെളിയിച്ചു.Cabo Verde's 40-year-old goalkeeper Vozinha"ഞങ്ങൾ ചെറുതായിരിക്കാം, പക്ഷേ ഞങ്ങളുടെ ഹൃദയം വളരെ വലുതാണ്, ഞങ്ങൾ യഥാർത്ഥ പോരാളികളാണ്" എന്ന വോസീഞ്ഞയുടെ വാക്കുകൾ കേപ് വെർദെയുടെ മാത്രമല്ല, ലോകത്തിലെ ഓരോ കുഞ്ഞൻ ടീമുകളുടെയും ആത്മാവിഷ്കാരമാണ്.ഗ്രൂപ്പ് എച്ചിൽ സ്പെയിൻ, ഉറുഗ്വേ, സൗദി അറേബ്യ എന്നീ കരുത്തർക്കെതിരെ കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയം അറിയാതെയാണ് കേപ് വെർദെയുടെ ഈ വിസ്മയ കുതിപ്പ്. യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനെ ആദ്യ മത്സരത്തിൽ ഗോൾരഹിത സമനിലയിൽ തളച്ചു. രണ്ടാമത്തെ കളിയിൽ മുൻ ലോക ചാമ്പ്യന്മാരായ ഉറുഗ്വേയോട് രണ്ട് ഗോൾ വീതം അടിച്ച് സമനില പിടിച്ചു വാങ്ങി. മൂന്നാമത്തെ പോരാട്ടത്തിൽ സൗദി അറേബ്യയോടും സമനില പാലിച്ചതോടെ, മൂന്ന് പോയിന്റുമായി സ്പെയിന് പിന്നിൽ രണ്ടാമന്മാരായി അവർ അഭിമാനത്തോടെ അടുത്ത റൗണ്ടിലേക്ക് നടന്നു കയറി.ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ റഫറിയുടെ അവസാന വിസിൽ മുഴങ്ങുമ്പോൾ കേപ് വെർദെയുടെ താരങ്ങൾ ആഹ്ലാദിക്കുകയായിരുന്നില്ല, മറിച്ച് ശ്വാസമടക്കിപ്പിടിച്ച് മൈതാനത്ത് വട്ടമിട്ടിരിക്കുകയായിരുന്നു. അവരുടെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണുകളിലേക്ക് കളിക്കാരും കോച്ചിംഗ് സ്റ്റാഫും കണ്ണുകൾ നട്ടിരുന്നു. മൈലുകൾക്കപ്പുറം ഗ്വാഡലഹാര സ്റ്റേഡിയത്തിൽ സ്പെയിനും ഉറുഗ്വേയും തമ്മിൽ നടക്കുന്ന മത്സരത്തിന്റെ അവസാന നിമിഷങ്ങളിലെ ഫലം അറിയാനുള്ള കാത്തിരിപ്പായിരുന്നു അത്. ഒടുവിൽ, സ്പെയിൻ ഉറുഗ്വേയെ തോൽപ്പിച്ചെന്ന സന്ദേശം മൊബൈൽ സ്ക്രീനുകളിൽ തെളിഞ്ഞ നിമിഷം, മൈതാനം ആനന്ദക്കണ്ണീരിന്റെയും ആഹ്ലാദാരവങ്ങളുടെയും ഒരു മഹാസമുദ്രമായി മാറി. അത്ഭുതങ്ങൾ അവസാനിക്കുന്നില്ല എന്ന് ഫുട്ബോൾ ലോകത്തോട് ഒരിക്കൽക്കൂടി വിളിച്ചുപറഞ്ഞുകൊണ്ടാണ്, ലോകകപ്പ് നവാഗതരായ കേപ് വെർദെ 2026 ഫിഫ ലോകകപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് നടന്നു കയറുന്നത്.vozinha against spainഈ ഇതിഹാസ യാത്രയ്ക്ക് കേപ് വെർദെയെ പ്രാപ്തമാക്കിയത് അവരുടെ നാൽപ്പതുകാരനായ ഇതിഹാസ ഗോൾകീപ്പർ വോസീഞ്ഞയാണ്. പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് ഓരോ മത്സരത്തിലും വോസീഞ്ഞ ഗോൾപോസ്റ്റിന് മുന്നിൽ ഉറച്ചുനിന്നു. സ്പെയിനെതിരെയുള്ള മത്സരത്തിൽ ഏഴ് മനോഹരമായ സേവുകൾ നടത്തിയ വോസീഞ്ഞ, സൗദി അറേബ്യക്കെതിരെയുള്ള നിർണായക മത്സരത്തിലും മൂന്ന് മിന്നൽ സേവുകളിലൂടെ തങ്ങളുടെ വല കാത്തുസൂക്ഷിച്ചു.ozinha's mother proudly celebrates in the stands with the Cape Verde flag.സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിലിരുന്ന് കേപ് വെർദെയുടെ കൊടിയും വീശി തന്റെ മകന്റെ പോരാട്ടം കണ്ടു കണ്ണ് നിറഞ്ഞ വോസീഞ്ഞയുടെ അമ്മ അന കാൻഡിഡയുടെ ദൃശ്യങ്ങൾ കളിപ്രേമികളുടെ മനസ്സിൽ എന്നും ഓർമ്മിക്കപ്പെടുന്ന ഒന്നായിരിക്കും. അമേരിക്കൻ വിസ ലഭിക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ കാരണം ആദ്യ മത്സരങ്ങൾ നഷ്ടമായ അമ്മ ഒടുവിൽ തന്റെ പ്രിയ മകൻ ചരിത്രമെഴുതുന്നത് നേരിൽ കാണാൻ സ്റ്റേഡിയത്തിൽ എത്തിച്ചേരുകയായിരുന്നു.കേപ് വെർദെയുടെ ഈ സ്വപ്ന യാത്രയുടെ അടുത്ത സ്റ്റേഷൻ മിയാമിയാണ്. ആവേശകരമായ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ അവർ നേരിടാൻ പോകുന്നത് മറ്റാരെയുമല്ല, സാക്ഷാൽ ലയണൽ മെസ്സിയുടെ അർജന്റീനയെയാണ്! ലയണൽ മെസ്സിയെന്ന ഐതിഹാസിക നായകന് മനോഹരമായൊരു യാത്രയയപ്പായി ലോകകപ്പിനെ മാറ്റാൻ കച്ചകെട്ടിയിറങ്ങുന്ന നിലവിലെ ലോകകപ്പ് ജേതാക്കളായ അർജന്റീനയും, ഒരു ജനതയുടെ മുഴുവൻ സ്വപ്നം ചിറകിലേറ്റി വരുന്ന കേപ് വെർദെയും തമ്മിലുള്ള പോരാട്ടം ഏറെ ആകാംക്ഷയോടെ തന്നെയാണ് ഫുട്ബോൾ ലോകം നോക്കിക്കാണുന്നത്.കളി ഇനി ആര് ജയിച്ചാലും തോറ്റാലും, അറ്റ്‌ലാന്റിക്കിലെ ആ കൊച്ചു ദ്വീപുകാർ തങ്ങളുടെ വിപ്ലവം ലോകത്തിന്റെ നെറുകയിൽ കുറിച്ചുകഴിഞ്ഞു!