തിരുവനന്തപുരം| കാര്‍ഷിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ ടി സജിതാ റാണിയെ നിയമിച്ചു. ബി അശോകിനെ മാറ്റിയ ഒഴിവിലേക്കാണ് സജിതാ റാണിയെ ഗവര്‍ണര്‍ നിയമിച്ചത്. കാസര്‍കോട് പടന്നക്കാട് കാര്‍ഷിക കോളജിലെ ഡീനാണ് ടി സജിതാ റാണി.കൃഷിവകുപ്പ് മൂന്നുപേരുടെ പാനല്‍ നല്‍കിയിരുന്നു. ഈ മൂന്നംഗ പാനലിനെ പൂര്‍ണമായും അവഗണിച്ചാണ് ഗവര്‍ണര്‍ സജിതാ റാണിയെ നിയമിച്ചത്. ലോക്ഭവന്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കുകയും ചെയ്തു. അധ്യാപക പരിഷത്ത് നേതാവ് കൂടിയാണ് സജിതാ റാണി.അതേ സമയം കാര്‍ഷിക സര്‍വകലാശാല വി സി നിയമനത്തിനെതിരെ എസ് എഫ് ഐ രംഗത്തെത്തി. ഗവര്‍ണറുടേത് അധികാര ദുര്‍വിനിയോഗമാണെന്ന് എസ് എഫ് ഐ ആരോപിച്ചു. ഗവര്‍ണറോടുളള നിലപാട് കൃഷിമന്ത്രി വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി-ഗവര്‍ണര്‍ കൂടിക്കാഴ്ച വി സി നിയമനത്തെ സംശയത്തിലാക്കുന്നുവെന്നും എസ് എഫ് ഐ ആരോപിച്ചു.Content Highlights:Governor has appointed Dr T Sajitha Rani as the temporary Vice Chancellor of Kerala Agricultural University, replacing B Ashok. She was selected by ignoring the three-member panel submitted by the Agricultural Department. SFI has come out in protest, calling the appointment an abuse of power.