കണ്ണൂരില്‍ നാല് ദിവസം മുന്‍പ് കണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി

Wait 5 sec.

കണ്ണൂര്‍ |  മരക്കാര്‍കണ്ടിയില്‍ നിന്നും കാണാതായ നിര്‍മാണ തൊഴിലാളിയായ യുവാവിന്റെ മൃതദേഹം കുറുവ പാലത്തിനടിയിലെ പുഴയില്‍ കണ്ടെത്തി. മരക്കാര്‍കണ്ടി ഒറ്റമാവിലെ സൗഭാഗ്യം വീട്ടില്‍ പ്രവീണ്‍കുമാര്‍ എന്ന ബാബു (50) ആണ് മരിച്ചത്. നാല് ദിവസം മുന്‍പ് പ്രവീണ്‍കുമാറിനെ കാണാതായിയരുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ എടക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു.ശനിയാഴ്ച്ച രാവിലെ പുഴയില്‍ മൃതദേഹം കണ്ടതോടെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പാലത്തിന് സമീപത്തു നിന്നും യുവാവിന്റെ ചെരുപ്പുകള്‍ കണ്ടെത്തിയിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക്മരക്കാര്‍കണ്ടി ഒറ്റമാവിലെ ബാലചന്ദ്രന്റെയും ശോഭയുടെയും മകനാണ് പ്രവീണ്‍ കുമാര്‍. സഹോദരങ്ങള്‍: ബിന്ദു, ബവിത.Content Highlights: The body of a 50-year-old construction worker who went missing four days ago has been recovered from a river under the Kuruva bridge in Kannur. The deceased has been identified as Praveen Kumar from Marakkarkandi. Local residents alerted the Edakkad police after spotting the body on Saturday morning.