കുട്ടനാട്ടിൽ വി ഡി സതീശനെതിരെ ജനരോഷം; വള്ളം തുഴഞ്ഞും കോലം കത്തിച്ചും ചമ്പക്കുളത്ത് ഡിവൈഎഫ്ഐയുടെ പ്രതിഷേധം

Wait 5 sec.

കഴിഞ്ഞ ദിവസമാണ് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളിക്ക് പ്രാദേശിക അവധി നൽകണമെന്ന് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചത്. ഈ ചോദ്യത്തിന് മറുപടിയായി സതീശൻ മൈക്കിലൂടെ ആദ്യം സർക്കാർ പരിശോധിച്ചു നടപടിയെടുക്കാം എന്ന് പറഞ്ഞെങ്കിലും സീറ്റിൽ ഇരുന്ന് ശേഷം സമീപത്ത് ഇരുന്ന ആളോട് ഒരു കാരണവശാലും കൊടുക്കില്ല എന്ന് പറഞ്ഞത് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടനാട്ടിൽ വിവിധ പ്രദേശങ്ങളിൽ ശക്തമായ സമരം ഉയരുന്നത്.മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കുട്ടനാട് – തകഴി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചമ്പക്കുളം ആറ്റിൽ വള്ളം തുഴഞ്ഞ് പ്രതിഷേധം സംഘടിപ്പിച്ചത്. ചമ്പക്കുളം പള്ളിക്ക് സമീപത്തു നിന്നും ആറ്റിലൂടെ വള്ളം തുഴഞ്ഞ് ചമ്പക്കുളം കിഴക്കേ ബസ്റ്റാൻഡിൽ എത്തിയ ഡിവൈഎഫ്ഐ നേതാക്കൾ മറ്റു പ്രവർത്തകരുമൊത്ത് ഇവിടെ നിന്നും പ്രകടനമായി ചമ്പക്കുളം പടിഞ്ഞാറ് ബസ് സ്റ്റാൻഡിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.also read:കാവി വത്കരണം തുടർന്ന് ​ഗവർണർ; കാർഷിക സർവകലാശാല താത്കാലിക വി സിയായി ബിജെപി സംഘടനാ നേതാവ് ഡോ.സജിത റാണിതുടർന്ന് നടന്ന യോഗത്തിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ കോലവും കത്തിച്ചു. ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജയിംസ് ശാമുവൽ ഉദ്ഘാടനം ചെയ്തു. തകഴി ബ്ലോക്ക് സെക്രട്ടറി അജു ആനന്ദ് അധ്യക്ഷനായി. ജില്ലാ പ്രസിഡൻറ് എസ് സുരേഷ് കുമാർ, കെ.ജി അരുൺകുമാർ, കെ ആർ രാംജിത്ത്, ജോജോ ആന്റണി, എ ആർ രഞ്ജിത്ത്, ബിജിൻ ആർ ഭദ്രൻ, കെ എസ് ശ്രീകാന്ത്, ജോസ്നാ ജോസ് എന്നിവർ സംസാരിച്ചു.The post കുട്ടനാട്ടിൽ വി ഡി സതീശനെതിരെ ജനരോഷം; വള്ളം തുഴഞ്ഞും കോലം കത്തിച്ചും ചമ്പക്കുളത്ത് ഡിവൈഎഫ്ഐയുടെ പ്രതിഷേധം appeared first on Kairali News | Kairali News Live.