കാർഷിക സർവകലാശാല താത്കാലിക വിസിയായി സംഘി നേതാവിന്റെനിയമനം;  സ‌ർവകലാശാലകളെ സംഘപരിവാറിന് വിട്ടുകൊടുക്കാതിരിക്കാൻ എസ്എഫ്ഐ ഏതറ്റംവരെയും പോകുമെന്ന് പി എസ് സഞ്ജീവ്

Wait 5 sec.

കേരള സ‌ർവകലാശാലകളെ സംഘപരിവാറിന് വിട്ടുകൊടുക്കാതിരിക്കാൻ എസ്എഫ്ഐ ഏതറ്റംവരെയും പോകുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. കാർഷിക സർവകലാശാല താത്കാലിക വിസിയായി ബിജെപി സംഘടനാ നേതാവ് ടി. സജിത റാണിയെ നിയമിച്ചതിനുപിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സർക്കാർ പട്ടിക തള്ളിക്കൊണ്ടുള്ള നിയമനം ഗവർണറുടെ ജനാധിപത്യ, ഫെഡറൽ തത്വങ്ങളോടുള്ള വെല്ലുവിളിയാണെന്നും സഞ്ജീവ് അറിയിച്ചു.also read:കാവി വത്കരണം തുടർന്ന് ​ഗവർണർ; കാർഷിക സർവകലാശാല താത്കാലിക വി സിയായി ബിജെപി സംഘടനാ നേതാവ് ഡോ.സജിത റാണികാർഷിക സർവകലാശാലയിൽ സംഘി നേതാവ് ടി. സജിത റാണിയെ വിസി ആയി നിയമിച്ച തീരുമാനം ചാൻസിലറുടെ അധികാര ദുർവിനിയോഗമാണ്. സർക്കാർ പട്ടിക തള്ളിക്കൊണ്ടുള്ള നിയമനം ഗവർണറുടെ ജനാധിപത്യ, ഫെഡറൽ തത്വങ്ങളോടുള്ള വെല്ലുവിളിയാണ്.ഇനിയെങ്കിലും സർവ്വകലാശാല വിഷയത്തിലെ ഗവർണറോടുള്ള നിലപാട് ഗുസ്തി പിടിത്തമല്ലെന്ന് യുഡിഎഫ് മനസ്സിലാക്കണം ബഹു മന്ത്രി ടി. സിദ്ധിഖ് നിലപാട് വ്യക്തമാക്കണം. അതോടൊപ്പം കഴിഞ്ഞദിവസം സൗഹൃദ സന്ദർശനം നടത്തി വി.ഡി സതീശൻ-ആർലേക്കർ കൂടിക്കാഴ്ച കാർഷിക വിസി നിയമനത്തെ കൂടി സംശയത്തിലാക്കുന്നു. എന്തായാലും യുഡിഎഫ് നിലപാട് എന്തെന്ന് വ്യക്തമാക്കണം.സംഘപരിവാറിന് കേരളത്തിലെ സർവ്വകലാശാലകളെ വിട്ടുകൊടുക്കാൻ കഴിയില്ല, അതിനെ ചെറുക്കാൻ ഏതറ്റം വരെയും എസ്എഫ്ഐ പോകുമെന്ന് സഞ്ജീവ് അറിയിച്ചു.എം ജി സർവകലാശാലയ്ക്ക് പിന്നാലെയാണ് ഇപ്പോൾ കാർഷിക സർവകലാശാലയിലും ബി ജെ പി ബന്ധമുള്ള വി സിയെ ലോക്ഭവൻ നിയമിച്ചുട്ടുള്ളത്. കൃഷി മന്ത്രി നൽകിയ പേരുകൾ തള്ളിയാണ് നിയമനം എന്നാണ് റിപ്പോർട്ടുകൾ.The post കാർഷിക സർവകലാശാല താത്കാലിക വിസിയായി സംഘി നേതാവിന്റെ നിയമനം;  സ‌ർവകലാശാലകളെ സംഘപരിവാറിന് വിട്ടുകൊടുക്കാതിരിക്കാൻ എസ്എഫ്ഐ ഏതറ്റംവരെയും പോകുമെന്ന് പി എസ് സഞ്ജീവ് appeared first on Kairali News | Kairali News Live.