ഡാറ്റാ സയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ മേഖലകളിൽ അന്താരാഷ്ട്ര നിലവാരമുള്ള ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഇന്ത്യയിലെ ഏറ്റവും പ്രമുഖവും അഭിമാനകരവുമായ വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനമായ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ(ഐ എസ് ഐ) പഠിക്കാൻ അവസരമൊരുങ്ങുന്നു. 2026-2027 അക്കാദമിക് വർഷത്തെ നാല് വർഷത്തെ ബാച്ചിലർ ഓഫ് സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റാ സയൻസ് (ഓണേഴ്‌സ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.കോഴ്‌സും പഠനരീതിയുംനാല് വർഷ കാലാവധിയുള്ള ബി എസ് ഡി എസ് (ഓണേഴ്‌സ്) പ്രോഗ്രാം കൊൽക്കത്ത, ഡൽഹി, ബെംഗളൂരു എന്നീ മൂന്ന് ഐ എസ് ഐ ക്യാമ്പസുകളിൽ ഒരേസമയമാണ് ലഭ്യമാക്കിയിരിക്കുന്നത്. “ഹൈബ്രിഡ്’രീതിയിലാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. വിദ്യാർഥികൾ അതത് പഠനകേന്ദ്രങ്ങളിൽ നേരിട്ട് ഹാജരാകേണ്ടതുണ്ട്. അധ്യാപകർ ഏതെങ്കിലും ഒരു കേന്ദ്രത്തിൽ നിന്ന് നേരിട്ട് നൽകുന്ന പ്രഭാഷണങ്ങൾ മറ്റ് കേന്ദ്രങ്ങളിലേക്ക് തത്സമയ വീഡിയോ കോൺഫറൻസിംഗ് വഴി ബന്ധിപ്പിച്ചാണ് ക്ലാസ്സുകൾ നടത്തുക.യോഗ്യതഈ കോഴ്‌സിലേക്ക് അപേക്ഷിക്കാൻ താഴെ പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം:പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ ഹയർ സെക്കൻഡറി വിദ്യാഭ്യാസം വിജയിച്ചിരിക്കണം.2025ലെയോ 2026ലെയോ അക്കാദമിക് വർഷങ്ങളിൽ പ്ലസ് ടു പൂർത്തിയാക്കിയവരായിരിക്കണം.പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്‌സ് / അപ്ലൈഡ് മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് എന്നിവ നിർബന്ധിത പഠനവിഷയങ്ങൾ ആയിരിക്കണം.ഹയർ സെക്കൻഡറി പരീക്ഷയിൽ 75 ശതമാനം മാർക്ക് നേടിയിരിക്കണം.ജെ ഇ ഇ, സി യു ഇ ടി സ്‌കോറിലൂടെ പ്രവേശനംഐ എസ് ഐ പ്രത്യേക പ്രവേശന പരീക്ഷക്ക് പകരം ദേശീയതല പരീക്ഷകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുന്നത്. താഴെ പറയുന്ന പരീക്ഷകളിലെ മാത്തമാറ്റിക്‌സ് ശതമാന സ്‌കോർ പരിഗണിച്ചാണ് മുഖ്യ റാങ്ക് ലിസ്റ്റ് (കോമ്പോസിറ്റ് സ്‌കോർ “Q’)തയ്യാറാക്കുന്നത്:ജെ ഇ ഇ മെയിൻ 2026, 2025സി യു ഇ ടി. യു ജി 2026 , 2025 (മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങൾ)അപേക്ഷകർ തങ്ങൾ എഴുതിയ ഒന്നോ അതിലധികമോ പരീക്ഷകളുടെ ആപ്ലിക്കേഷൻ നമ്പറുകൾ അപേക്ഷാ സമയത്ത് സമർപ്പിക്കേണ്ടതുണ്ട്. ഇവയിൽ ഏറ്റവും ഉയർന്ന ശതമാനസ്‌കോർ ആണ് മെറിറ്റ് ലിസ്റ്റിനായി പരിഗണിക്കുക.ജനറൽ/ഇ ഡബ്ല്യു എസ് വിഭാഗക്കാർക്ക് കോമ്പോസിറ്റ് സ്‌കോർ 85ൽ കൂടുതലും, ഒ ബി സി-എൻ സി എൽ വിഭാഗത്തിന് 80ൽ കൂടുതലും, എസ് സി/എസ് ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 75ൽ കൂടുതലും ഉള്ളവരെയാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുക.സ്‌കോറുകൾ തുല്യമായി വന്നാൽ മൊത്തം പെർസന്റൈൽ/ഇംഗ്ലീഷ് മാർക്കും പ്രായവും മാനദണ്ഡമാക്കും.ഫീസും ആനുകൂല്യങ്ങളുംഈ കോഴ്‌സിന്റെ ട്യൂഷൻ ഫീസായി ഒരു സെമസ്റ്ററിലേക്ക് ഒരു ലക്ഷം രൂപയും മറ്റ് അക്കാദമിക് ഫീസുകളായി 2,500 രൂപയുമാണ് വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്നത്. എന്നാൽ, എസ് സി, എസ് ടി, ഭിന്നശേഷി വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് ട്യൂഷൻ ഫീസ് പൂർണമായും ഒഴിവാക്കി നൽകുന്നതാണ്. ഇതിനുപുറമെ, മറ്റ് വിദ്യാർഥികൾക്കും അവരുടെ കുടുംബ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ട്യൂഷൻ ഫീസിൽ പൂർണമായോ ഭാഗികമായോ ഉള്ള ഇളവുകൾക്ക് അർഹതയുണ്ടായിരിക്കും.അപേക്ഷാ ഫീസ്ഈ കോഴ്‌സുകളിലേക്ക് ഇന്ത്യൻ പൗരന്മാർക്കും ഒ സി ഐ കാർഡുള്ള അപേക്ഷകർക്കും ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ജനറൽ വിഭാഗത്തിലെ ഇന്ത്യൻ പൗരന്മാരായ പുരുഷ അപേക്ഷകർക്ക് 1,500 രൂപയും ജനറൽ വിഭാഗത്തിലെ വനിതാ അപേക്ഷകർക്ക് 1,000 രൂപയുമാണ് ഫീസ് വരുന്നത്. ഒ ബി സി- എൻ സി എൽ, എസ് സി, എസ് ടി, ഭിന്നശേഷി , ജനറൽ- ഇ ഡബ്ല്യു എസ് എന്നീ സംവരണ വിഭാഗങ്ങളിൽപ്പെടുന്ന ഇന്ത്യൻ പൗരന്മാർക്ക് 750 രൂപയാണ് അപേക്ഷാ ഫീസ്. ഒ സി ഐ അപേക്ഷകർക്ക് പൊതുവായി 1,500 രൂപയാണ് അപേക്ഷാ ഫീസായി നിശ്ചയിച്ചിരിക്കുന്നത്.അപേക്ഷഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക അഡ്മിഷൻ പോർട്ടൽ വഴി ഓൺലൈനായി മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. ഓൺലൈൻ രജിസ്‌ട്രേഷനും വിശദമായ പ്രോസ്‌പെക്ടസിനും https://admission.isical.ac.in/എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.പ്രധാന തീയതികൾഓൺലൈൻ രജിസ്‌ട്രേഷൻ നടപടികൾ ഈ മാസം 29ന് രാത്രി 11.30 ഓടെ അവസാനിക്കും. റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി പരിഗണിക്കുന്ന വിവിധ ദേശീയ തല പ്രവേശനപ്പരീക്ഷകളുടെ സ്‌കോറുകൾ ലഭ്യമാക്കേണ്ട അവസാന തീയതി ഈ മാസം 30.വിവരസാങ്കേതിക വിദ്യയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ഈ കാലഘട്ടത്തിൽ ഏറെ തൊഴിൽസാധ്യതയുള്ള ഡാറ്റ സയൻസ് മേഖലയിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം നേടാൻ ആഗ്രഹിക്കുന്നവർ സമയപരിധിക്കുള്ളിൽ അപേക്ഷിക്കാൻ ശ്രദ്ധിക്കുക.Content Highlights:The Indian Statistical Institute has invited applications for its four-year Bachelor of Statistical Data Science (Honours) program for the 2026-2027 academic year. Admission to the course will be based on JEE Main or CUET UG scores instead of a separate entrance test. The online registration process on the official portal will close on June 29.