തൃശൂരിൽ വൻ ലഹരി വേട്ട. ഡാൻസാഫ് സംഘത്തിൻ്റെ പരിശോധനയിൽ 320 ഗ്രാം എം ഡി എം എ പിടികൂടി. സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ 6 പേർ പിടിയിലായി. ഗുരുവായൂർ – പാവറട്ടി സ്വദേശികളായ ഷിഫാസ്, ജിഷ്ണു, അൻഷാദ്, ഷബീർ, വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് പിടിയിലായത്. തൃശ്ശൂർ വാണിയംപാറയിൽ നടത്തിയ ആദ്യഘട്ട വാഹന പരിശോധനയിൽ ആണ് രണ്ട് സ്ത്രീകൾ അടക്കം നാലു പേർ പോലീസ് വലയിലാകുന്നത്.ഇതിൽ ഒരു സ്ത്രീയുടെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. ഇവരെ കൂടുതൽ ചോദ്യം ചെയ്തതോടെ ഷിഫാസിന്റെ വീട്ടിൽ നിന്നും 18 ഗ്രാം എംഡിഎംഐ കൂടി പോലീസ് പിടികൂടി. ഇതോടെ പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ചാവക്കാട് പഞ്ചാര മുക്കിലുള്ള അലുമിനിയം ഫാബ്രിക്കേഷൻ കടയിൽ നിന്നും 300 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുത്തത്.Also read: പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽഈ സംഭവത്തിൽ ആണ് പാലയൂർ സ്വദേശി അൻഷാദും, ചക്കംകണ്ടം സ്വദേശി ഷബീറും പിടിയിലായത്. ഒരു കവറിൽ മൂന്ന് പാക്കറ്റുകളിലായി സൂക്ഷിച്ച നിലയിൽ ആയിരുന്നു എംഡിഎംഎ കണ്ടെടുത്തത്.The post വൻ ലഹരി വേട്ട; തൃശൂരിൽ എംഡിഎംഎയുമായി സ്ത്രീകൾ ഉൾപ്പെടെ ആറ് പേർ പിടിയിൽ appeared first on Kairali News | Kairali News Live.