‘അയോധ്യ ക്രമക്കേടിനോട് കണ്ണടച്ചു, കൊള്ള അറിഞ്ഞിട്ടും നടപടിയെടുത്തില്ല’; ചമ്പത്ത് റായിയെ ചോദ്യം ചെയ്ത് എസ്ഐടി

Wait 5 sec.

അയോധ്യ രാമക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേട് കേസിൽ ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറിയും വിഎച്ച്പി നേതാവുമായ ചമ്പത്ത് റായിയെ ചോദ്യം ചെയ്ത് എസ്ഐടി. അയോധ്യ ക്രമക്കേടിന്റെ വിവരങ്ങൾ ചമ്പത്ത് റായിക്ക് അറിയാമായിരുന്നിട്ടും നടപടിയൊന്നും സ്വീകരിക്കാതിരുന്നതായി എസ്ഐടി വ്യക്തമാക്കി.ജൂൺ 4ന് പണം എണ്ണുന്ന മുറിയിലെ ശുചിമുറിയിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെടുത്തിരുന്നു. കൂടാതെ കൗണ്ടിം​ഗ് ഉദ്യോ​ഗസ്ഥന്റെ വീട്ടിൽ നിന്ന് ബാ​ഗ് നിറയെ പണവും കണ്ടെത്തിയിരുന്നു. ഈ സന്ദർഭങ്ങളിലൊന്നും ചമ്പത്ത് റായി പ്രതികരിച്ചില്ലെന്ന് എസ്ഐടി ചൂണ്ടിക്കാട്ടി. സംഭാവന തട്ടിപ്പിൽ ചമ്പത്ത് റായിയുടെ അനുയായി ടിനു യാദവ് അടക്കം എട്ടു പേരാണ് കേസിൽ അറസ്റ്റിലായത്. ടിനു യാദവിന്റെ വീട്ടിൽ നിന്ന് കോടികണക്കിന് രൂപയുടെ ആഭരണങ്ങൾ കണ്ടെടുത്തിരുന്നു.]also read; അയോധ്യ ക്ഷേത്രക്കൊള്ള, പ്രതികളുടെ വീടുകളിൽ പൊലീസ് പരിശോധനഅയോധ്യ രാമക്ഷേത്രക്കൊള്ളയിൽ ആർഎസ്എസ് നേതാക്കൾക്ക് സംരക്ഷണമൊരുക്കാൻ കേന്ദ്ര-സംസ്ഥാന ബിജെപി സർക്കാരുകൾ ശ്രമിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. ചമ്പത് റായിയെയും അനിൽ മിശ്രയെയും നിയമനടപടികളിൽ നിന്ന് രക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇരുവരുടേയും രാജിനാടകം എന്ന ആക്ഷേപവു ശക്തമായിരുന്നു. എഫ്ഐആറിൽ ചമ്പത് റായിയുടേയും അനിൽ മിശ്രയുടേയും പേരില്ലാത്തതും ചർച്ചയായിരുന്നു.The post ‘അയോധ്യ ക്രമക്കേടിനോട് കണ്ണടച്ചു, കൊള്ള അറിഞ്ഞിട്ടും നടപടിയെടുത്തില്ല’; ചമ്പത്ത് റായിയെ ചോദ്യം ചെയ്ത് എസ്ഐടി appeared first on Kairali News | Kairali News Live.