ഭഗവാൻ ശ്രീരാമന്റെ പേരിൽ ഭരണത്തുടർച്ച നേടിയ ബിജെപി സർക്കാരിന്റെ കപടമുഖം പുറത്താകുന്ന തരത്തിലുള്ള വിവരങ്ങളാണ് അയോധ്യയിൽ നിന്നും പുറത്തുവരുന്നത്. രാമക്ഷേത്രക്കൊള്ളയിൽ ബിജെപി തുടരുന്ന മൗനം തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ക്ഷേത്രത്തിലെ ജീവനക്കാരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് കണ്ടെടുത്തത്.ഏകദേശം 1200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് രാമക്ഷേത്രത്തിൽ നടന്നിരിക്കുന്നതെന്നാണ് പല ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ചില ഗോഡി മീഡിയകൾ അയോധ്യ വിഷയം കൃത്യമായി ജനങ്ങളിലേക്കെത്തിക്കാൻ മടിക്കുകയാണ്. പ്രതിപക്ഷ പാർട്ടികൾക്കെതിരെ നടത്തുന്ന വിമർശനങ്ങൾ മോദി സർക്കാരിനുനേരെയാകുമ്പോൾ ചില മാധ്യമങ്ങൾ വിയർക്കുകയാണ്.also read:‘അയോധ്യ ക്രമക്കേടിനോട് കണ്ണടച്ചു, കൊള്ള അറിഞ്ഞിട്ടും നടപടിയെടുത്തില്ല’; ചമ്പത്ത് റായിയെ ചോദ്യം ചെയ്ത് എസ്ഐടിഈ സ്ഥാനത്താണ് ഒരു മാധ്യമപ്രവർത്തകൻ അയോധ്യ രാമക്ഷേത്ര ട്രസ്റ്റിലെത്തി ജീവനക്കാർക്കുനേരെ ചോദ്യശരങ്ങൾ ഉയർത്തത്. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. രാമക്ഷേത്രം കട്ടുമുടിച്ച ശേഷം ഓഫീസിൽ സുഖമായി വിശ്രമിക്കുന്ന ഗോപാൽ റാവും, ചമ്പത്ത് റായിയും എവിടെയെന്ന് ചോദിച്ചുകൊണ്ടാണ് മാധ്യമപ്രവർത്തകൻ എത്തിയത്.സുരക്ഷാ ഉദ്യോഗസ്ഥൻ തടഞ്ഞിട്ടും ആ ചെറുപ്പക്കാരൻ ഓഫീസിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. സ്ഥാപനത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ പുറത്തേക്ക് പോകാൻ പറയുന്നുണ്ടെങ്കിലും മാധ്യമപ്രവർത്തകൻ ധീരതോടെ വീണ്ടും വീണ്ടും ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു. ഒടുവിൽ ഉദ്യോഗസ്ഥൻ തന്നെ മാധ്യമപ്രവർത്തകനെയും പൊലീസിനെയും പുറത്താക്കി വാതിൽ അടയ്ക്കുകയായിരുന്നു. ഇതിലും തളരാതെ മാധ്യമപ്രവർത്തകൻ വീണ്ടും സ്ഥാപനത്തിനുമുൻപിൽ തുടരുകയായിരുന്നു.The post നട്ടെല്ലുള്ളവരും ഉണ്ട്; മോദിയെ സ്തുതിക്കുന്ന ഗോഡി മീഡിയകൾ വാഴുന്ന കാലത്തും അയോധ്യ രാമക്ഷേത്ര ട്രസ്റ്റിൽ ചോദ്യശരങ്ങളുമായി ഇരച്ചുകയറി മാധ്യമപ്രവർത്തകൻ appeared first on Kairali News | Kairali News Live.