പ്രമുഖ ചരിത്രകാരനും, ഗണിതശാസ്ത്രജ്ഞനും ഇന്ത്യൻ മാർക്സിസ്റ്റ് ചരിത്രരചനയുടെ പിതാവുമായ ദാമോദർ ധർമാനന്ദ കൊസാംബിയുടെ ചരമദിനവുമാണ് ജൂൺ 29. മിത്തുകളും ഐതിഹ്യങ്ങളും ശാസ്ത്രവും ചരിത്രവുമായി കൊണ്ടാടുന്ന ഈ കാലഘട്ടത്തിനെതിരെയുള്ള മറുപടിയാണ് കൊസാംബിയുടെ പഠനങ്ങളെന്ന് ഡി.ഡി കൊസാംബിയെ അനുസ്മരിച്ച് കൊണ്ട് കെ.ടി കുഞ്ഞിക്കണ്ണൻ ഫേസ് ബുക്കിൽ കുറിച്ചു.ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :ഇന്ത്യൻ മാർക്‌സിസ്റ്റ് ചരിത്രരചനയുടെപിതാവ് എന്ന് വിശേഷിപ്പിക്കുന്ന ഡി.ഡി.കൊസാംബിയുടെചരമദിനമാണിന്ന്.1966 ജൂൺ 29-നാണ്ആ മഹാപ്രതിഭ വിട പറഞ്ഞത്…കൊസാംബിയുടെ സ്മരണകൾഇന്ന് നമ്മുടെ ഭൂതകാലത്തെയുംഇന്ത്യൻ ജനതയുടെചരിത്രഭാവനകളെയും സ്വാധീനിച്ച ഐതിഹ്യങ്ങളെയും മിത്തുകളെയുമെല്ലാംസംബന്ധിച്ച ശാസ്ത്രിയമായ പഠനങ്ങളുടെ ആവശ്യകതയിലേക്കാണ്വിരൽ ചൂണ്ടുന്നത്.മിത്തുകളും ഐതിഹ്യങ്ങളുംശാസ്ത്രവും ചരിത്രവുമായി കൊണ്ടാടുന്ന കാലത്തിനുള്ള മറുപടിയാണ്കൊസാംബിയെന്ന ധിഷണാശാലിയുടെസംഭാവനകൾ….ജോതിഷവും മന്ത്രവാദവുമൊക്കെസർവ്വകലാശാലകളിൽ പാഠ്യവിഷയമാക്കി കൊണ്ടിരിക്കുമ്പോൾശാസ്ത്രീയപഠനങ്ങളിലൂടെ ചരിത്രത്തെഅതിന്റെ വസ്തുനിഷ്ഠതയിൽകണ്ടെത്തുകയും ചെയ്ത കൊസാംബിയുടെ രീതിശാസ്ത്രവും സംഭാവനകളുംപ്രതിരോധത്തിന്റെ സാധ്യതകളാണ്….ഒരു ജനതയുടെ ചരിത്രത്തെ തന്നെ പാഠപുസ്തകങ്ങളിലൂടെയും സ്മാരകങ്ങളുടെ തകർക്കലുകളിലൂടെയും നഗരങ്ങളുടെയും റോഡുകളുടെയും പേരു മാറ്റങ്ങളിലൂടെയും നിഷേധിക്കപ്പെടുന്ന ഹിന്ദുത്വത്തിൻ്റെ കാലത്ത് കൊസാംബിയെ വായിക്കുകയെന്നത് പ്രതിരോധത്തിൻ്റെ ഒരു സാധ്യതയാണ്.മിത്തുകളെയും ഇതിഹാസങ്ങളെയും ചരിത്രവും ശാസ്ത്രവുമാക്കുന്ന ഫാസിസ്റ്റുകളിൽ നിന്നും ചരിത്രത്തെയും സംസ്കാരത്തെയും തിരിച്ചുപിടിക്കാനുള്ള പഠന ഗവേഷണ ഗ്രന്ഥങ്ങളാണ് കൊസാംബി നമ്മെ എല്പിച്ചിട്ടുള്ളത് …ALSO RAED :ഊരാളുങ്കലിനെ വിമർശിച്ചവർ തന്നെ നിലവാരമുണ്ടെന്ന് ഇപ്പോൾ പറഞ്ഞതിൽ സന്തോഷം, വൈകിയാണെങ്കിലും ബോധോദയം ഉണ്ടായി: വി എൻ വാസവൻചരിത്രത്തെയും സംസ്‌കാരത്തെയും ഭൗതികവാദനിലപാടുകളിൽ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ പഠനങ്ങൾ ഇന്ത്യൻ ചരിത്രരചനയുടെ മുഖവുരയായി ഗണിക്കപ്പെടുന്നു… myth and reality എന്ന പുസ്തകം ഇതിഹാസങ്ങളെയും ഐതിഹ്യങ്ങളെയും അവ രൂപം കൊണ്ട ചരിത്ര കാലഘട്ടത്തിൽ നിന്ന് മനസിലാക്കാനുള്ള നിശിതമായൊരു ധൈഷണിക ശ്രമത്തിന്റെ ഫലമായിരുന്നു…മിത്തുകളെയും കെട്ടുകഥകളെയുംചരിത്രവും ശാസ്ത്രവുമായി കൊണ്ടാടുന്ന വർത്തമാനം കൊസാംബിയുടെവായന ആവശ്യപ്പെടുന്നു..അദ്ദേഹത്തിന്റെ സാമൂഹ്യശാസ്ത്ര, നരവംശശാസ്ത്ര, പുരാവസ്തുശാസ്ത്രപഠനങ്ങളും രീതിശാസ്ത്രവും ആഴത്തിൽ തന്നെ പഠിച്ചു കൊണ്ടോ ജനങ്ങളെ മിഥ്യാവബോധങ്ങളിലേക്ക് തള്ളിവിടുന്ന ഫാസിസ്റ്റുകളെ പ്രത്യയശാസ്ത്ര പരമായി പ്രതിരോധിക്കാനാവൂ…കെ ടി കുഞ്ഞിക്കണ്ണൻThe post ജൂൺ 29 ; ചരിത്രകാരനും, ഗണിതശാസ്ത്രജ്ഞനുമായ ഡി.ഡി. കൊസാംബിയുടെ ഓർമദിനം appeared first on Kairali News | Kairali News Live.