ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ ജാമ്യാപേക്ഷ തള്ളി

Wait 5 sec.

പട്ടികജാതി യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സന്റെ ജാമ്യഹർജി തള്ളി. ഹൈക്കോടതിയും പീഡനക്കേസിൽ അറസ്റ്റിലായ കോൺഗ്രസ് കൗൺസിലറുടെ ജാമ്യാപേക്ഷ തള്ളി.സംഭവശേഷം രണ്ടുമാസത്തോളം ഇയാൾ ഒളിവിലായിരുന്നു. ഇതിനിടെ മുൻകൂർജാമ്യത്തിനായി ശ്രമിച്ചെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു. അടിയന്തരമായി കീഴടങ്ങണമെന്ന് കോടതി നിർദേശിച്ചതിന് പിന്നാലെ പാലക്കാട് എത്തി ഇയാൾ പൊലീസിൽ കീഴടങ്ങുകയായിരുന്നു. തുട‍‌ർന്ന് സാധാരണ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി വീണ്ടും കോടതി തള്ളി.ജോലി വാഗ്ദാനംചെയ്ത് താമസസ്ഥലത്തെത്തി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തി എന്നും പരാതിയിൽ പറയുന്നു. പാലക്കാട്ടെ കോൺ​ഗ്രസിന്റെ മുൻ എംഎൽഎയും ബലാത്സം​ഗകേസ് പ്രതിയുമായി രാഹുൽ മാങ്കൂട്ടത്തിലിന്റെ അടുത്തയാളാണ് പ്രശോഭ്. പാലക്കാട് ടൗൺ സൗത്ത് പൊലീസിലും മുഖ്യമന്ത്രിക്ക് നേരിട്ടുമാണ് പ്രശോഭിനെതിരെ പെൺകുട്ടി പരാതി നൽകിയത്. ബലാത്സംഗം എസ്.സി., എസ്.ടി. പീഡന നിരോധന നിയമം ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.The post ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ ജാമ്യാപേക്ഷ തള്ളി appeared first on Kairali News | Kairali News Live.