ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ പ്രതിപക്ഷത്തിരുന്നപ്പോൾ ഉന്നയിച്ച കടുത്ത അഴിമതി ആരോപണങ്ങളിൽ നിന്ന് യുഡിഎഫ് അതിവേഗം നിലപാടുകൾ മാറ്റുന്നതാണ് ഇന്ന് നിയമസഭയിൽ കണ്ടത്. പി കെ ബഷീറടക്കമുള്ള യുഡിഎഫ് നേതാക്കൾ ഭരണത്തിലെത്തിയപ്പോൾ വിമർശനങ്ങളെല്ലാം അഭിനന്ദനങ്ങളായി മാറിയിരിക്കുന്നു. ഊരാളുങ്കൽ ലേബർ കോപ്പറേറ്റീവ് സൊസൈറ്റിക്ക് നടപടിക്രമങ്ങൾ പാലിക്കാതെ പ്രവർത്തികൾ നൽകിയതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ സഭയിൽ പറഞ്ഞത്.പൊതുമരാമത്ത് വകുപ്പിൻ്റെ പ്രവർത്തനങ്ങളിൽ ഊരാളുങ്കലിന് നടപടികൾ പാലിക്കാതെ പ്രവൃത്തി അനുവദിച്ചിട്ടില്ലെന്നും ഗുണനിലവാര പരിശോധന കർശനമായി പാലിക്കുന്നുണ്ടെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ഊരാളുങ്കൽ സൊസൈറ്റിക്ക് ക്രമവിരുദ്ധമായി എസ്റ്റിമേറ്റ് തുക വർദ്ധിപ്പിച്ചു നൽകിയിട്ടില്ലെന്നും ഊരാളുങ്കൽ സൊസൈറ്റിയുടെ പ്രവർത്തിയുടെ എസ്റ്റിമേറ്റ് അവർ തന്നെയാണ് തയ്യാറാക്കുന്നത് എന്ന ആക്ഷേപം ഉണ്ടായിരുന്നുവെന്നും അങ്ങനെയൊരു പ്രശ്നം ഉള്ളതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നുമാണ് ബഷീറിന്റെ ഇപ്പോഴത്തെ നിലപാട്. ഊരാളുങ്കലിന്റേത് നിലവാരമുള്ള പ്രവൃത്തികളാണെന്ന മന്ത്രിയുടെ പ്രസ്താവനയാണ് ഇവിടെ എടുത്ത് പറയേണ്ടത്. ഊരാളുങ്കലിന് വഴിവിട്ട് പ്രവൃത്തികൾ നൽകിയതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.also read:‘വെറുതെ മാധ്യമവിചാരണ നടത്തി സമയം കളയേണ്ട, നിയമം എന്താണെന്ന് മനസിലാക്കൂ’; ഗീനാ കുമാരിയെ പബ്ലിക് പ്രോസിക്യൂട്ടർ പദവിയിൽ നിന്ന് മാറ്റിയതിൽ പ്രതികരിച്ച് അഭിഭാഷകൻപ്രതിപക്ഷത്തായിരുന്ന സമയത്ത് ഊരാളുങ്കൽ സൊസൈറ്റി സിപിഐഎമ്മിന്റെ അഴിമതി പണം പാർക്ക് ചെയ്യുന്ന സ്ഥലമാണെന്നും കേരളത്തിന്റെ ഖജനാവ് കൊള്ളയടിക്കുകയാണെന്നുമാണ് വി ഡി സതീശൻ ആരോപിച്ചിരുന്നത്. കെ സി വേണുഗോപാൽ ഊരാളുങ്കലിനെ കേരളത്തിലെ അഴിമതിയുടെ മർമ്മസ്ഥാനം എന്നാണ് പരിഹസിച്ചത്. നരേന്ദ്ര മോദിക്ക് അദാനി എങ്ങനെയോ അതുപോലെയാണ് പിണറായി വിജയന് ഊരാളുങ്കൽ എന്നായിരുന്നു കെ എം ഷാജിയുടെ അന്നത്തെ പരിഹാസം. ഈ നിലപാടുകളിൽ നിന്നുള്ള യുഡിഎഫിന്റെ യൂടേണിൽ തന്നെ യഥാർത്ഥ വസ്തുത എന്താണെന്ന് മനസിലാക്കാവുന്നതേയുള്ളൂ.പ്രതിപക്ഷത്തിരുന്നപ്പോൾ ഊരാളുങ്കലിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടവർ തന്നെ ഇപ്പോൾ അവർക്ക് ‘ഗുഡ് സർട്ടിഫിക്കറ്റ്’ നൽകുകയാണ്. മുൻപ് തങ്ങൾ തന്നെ ഉന്നയിച്ച അഴിമതി ആരോപണങ്ങളെക്കുറിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സർക്കാർ ഇപ്പോൾ പറയുന്നത്.The post അന്ന് പറഞ്ഞത് ഊരാളുങ്കൽ കേരളത്തിന്റെ ഖജനാവ് കൊള്ളയടിക്കുന്നുവെന്ന്, വിമർശനങ്ങളിൽ മലക്കംമറിഞ്ഞ് യുഡിഎഫ് സർക്കാർ appeared first on Kairali News | Kairali News Live.